കൊച്ചി: എറണാകുളം- രാമേശ്വരം സ്പെഷ്യല്‍ ട്രെയിന്‍ ഈ മാസം ഒമ്പത് മുതല്‍ ഓടിതുടങ്ങും. ഫെബ്രുവരി 27 വരെയാണ് സ്പെഷ്യല്‍ ട്രെയിന്‍ സര്‍വീസ്. പ്രശസ്തമായ പാമ്പന്‍ പാലം, രാമേശ്വരം ക്ഷേത്രം, ധനുഷ്കോടി, എപിജെ അബ്ദുല്‍ കലാം സ്മാരകം എന്നിവ സന്ദര്‍ശിക്കാന്‍ അവസരം ഒരുക്കുന്നതാണ് ഈ ട്രെയിന്‍ സര്‍വീസ്.
ഒമ്പതിന് രാത്രി ഏഴ് മണിക്ക് എറണാകുളത്ത് നിന്ന് യാത്ര പുറപ്പെടുന്ന ട്രെയിന്‍ പിറ്റേന്ന് രാവിലെ 7.30ന് രാമേശ്വരത്ത് എത്തിച്ചേരും. ഈ ട്രെയിന്‍ സര്‍വീസ് പഴനി, മധുര മീനാക്ഷി ക്ഷേത്രം, ഏര്‍വാടി ദര്‍ഗ എന്നിവിടങ്ങളിലേക്കുള്ള തീര്‍ത്ഥാടകര്‍ക്കും ഏറെ സൗകര്യപ്രദമായ ഒന്നാണ്.
രാമേശ്വരത്ത് നിന്ന് വെള്ളിയാഴ്ച വൈകുന്നേരം നാല് മണിക്കാണ് ട്രെയിന്‍ എറണാകുളത്തേക്ക് പുറപ്പെടുക. ശനിയാഴ്ച രാവിലെ 4.30ന് ട്രെയിന്‍ എറണാകുളത്ത് എത്തിച്ചേരും. എറണാകുളത്തു നിന്നു രാമേശ്വരം വരെയുള്ള സ്ലീപ്പര്‍ ടിക്കറ്റിന് 420 രൂപയും തേഡ് എസിക്ക് 1150 രൂപയുമാണ് ചാര്‍ജ്. സ്പെഷല്‍ ട്രെയിനിന്റെ റിസര്‍വേഷന്‍ ആരംഭിച്ചതായി റെയില്‍വേ അധികൃതര്‍ അറിയിച്ചു.
Discussion about this post