കൊച്ചി: ആരിഫ് മുഹമ്മദ് ഖാന്‍ കേരള ഗവര്‍ണര്‍ സ്ഥാനം രാജിവച്ച് പോയില്ലെങ്കില്‍ അദ്ദേഹത്തെ തെരുവിലിറങ്ങി നടക്കാന്‍ സമ്മതിക്കില്ലെന്ന് പറഞ്ഞ വടകര എംപി കെ മുരളീധരനെ വിമര്‍ശിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. ‘കെ മുരളീധരന് സ്ത്രീധനം കിട്ടിയതല്ല കേരളമെന്നായിരുന്നു കെ സുരേന്ദ്രന്റെ വിമര്‍ശനം.
ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു കെ സുരേന്ദ്രന്റെ വിമര്‍ശനം. ‘കെ മുരളീധരന് സ്ത്രീധനം കിട്ടിയതല്ല കേരളം. മുരളീധരന്റെ പിതാവ് കെ കരുണാകരനെ ഗൗനിച്ചിട്ടില്ല ഞങ്ങള്‍. പിന്നെയല്ലേ ഈ കിങ്ങിണിക്കുട്ടന്റെ ഭീഷണി.’- സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ആരിഫ് മുഹമ്മദ് ഖാനെ ഗവര്‍ണര്‍ എന്ന് വിളിക്കുന്നില്ല. ആരിഫ് മുഹമ്മദ് ഖാന്‍ ഗവര്‍ണര്‍ സ്ഥാനം രാജിവച്ച് പോയില്ലെങ്കില്‍ അദ്ദേഹത്തെ തെരുവിലിറങ്ങി നടക്കാന്‍ സമ്മതിക്കില്ലെന്നായിരുന്നു കെ മുരളീധരന്‍ പറഞ്ഞത്. പൗരത്വ നിയമ ഭേദഗതിയെ അനുകൂലിക്കുന്ന നിലപാടായിരുന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആദ്യം മുതല്‍ തുടര്‍ന്ന് പോന്നത്. പിന്നാലെ ഗവര്‍ണര്‍ക്ക് എതിരെ നിരവധി ഭരണ പ്രതിപക്ഷ നേതാക്കള്‍ രംഗത്ത് വന്നിരുന്നു. പൗരത്വ നിയമഭേദഗതിക്ക് എതിരെ കേരള നിയമസഭ പാസാക്കിയ പ്രമേയവും ഗവര്‍ണര്‍ തള്ളിയിരുന്നു.
Discussion about this post