കൊച്ചി: കോടതി അനുമതിയില്ലാതെ ദേവസ്വം ബോര്‍ഡിന്റെ ഫണ്ട് ചെലവഴിക്കരുതെന്ന് ഹൈക്കോടതി ഉത്തരവ്. ശബരിമലയിലും സന്നിധാനത്തും സേവനമനുഷ്ടിക്കുന്ന പോലീസുകാര്‍ക്ക് വേണ്ട താമസ സൗകര്യം, ഭക്ഷണം എന്നിവ നല്‍കുന്നത് പോലീസ് വകുപ്പ് തന്നെയാണെന്ന് സര്‍ക്കാര്‍ കോടതിയില്‍ വിശദമാക്കി.
അതേസമയം സന്നിധാനത്തുള്ള പോലീസുകാര്‍ക്ക് ഭക്ഷണവും താമസവും നല്‍കാന്‍ തയ്യാറാണെന്ന് ദേവസ്വം ബോര്‍ഡ് കോടതിയില്‍ വ്യക്തമാക്കി. 15000 പോലീസുകാര്‍ ശബരിമലയില്‍ ഉണ്ടെന്നായിരുന്നു ഹര്‍ജിക്കാരുടെ ആരോപണം. എന്നാല്‍ 3000ല്‍ താഴെ മാത്രം പോലീസുകാരാണ് ഇവിടെയുള്ളതെന്ന് കോടതി നിരീക്ഷിച്ചു.
ശബരിമലയിലെ അക്രമസംഭവങ്ങള്‍ സര്‍ക്കാരിന് എതിരെയല്ല, സുപ്രീംകോടതി വിധിക്കെതിരാണെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പോലീസ് പ്രകോപനം ഉണ്ടാക്കിയിട്ടില്ല. യഥാര്‍ത്ഥ ഭക്തര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന നിയന്ത്രണങ്ങളില്ല. ചിത്തിര ആട്ടവിശേഷ സമയത്ത് പ്രശ്‌നമുണ്ടാക്കിയവര്‍ തന്നെ മണ്ഡലകാലത്തും എത്തി. ഇതിന് തെളിവായുള്ള ദൃശ്യങ്ങളും സര്‍ക്കാര്‍ കോടതിയില്‍ ഹാജരാക്കി.
Discussion about this post