പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് പ്രതികരിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രംഗത്ത്. പൗരത്വ പ്രശ്നം പൂര്‍ണമായും കേന്ദ്രവിഷയമാണെന്നും നിയമം റദ്ദു ചെയ്യണമെന്ന കേരള നിയമസഭയുടെ പ്രമേയത്തിന് ഭരണഘടനാപരമായോ നിയമപരമായോ സാധുതയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ദേശീയ ചരിത്രകോണ്‍ഗ്രസിന്റെ ഉപദേശത്തിന്റെ ഭാഗമായാണ് സംസ്ഥാന സര്‍ക്കാര്‍ പ്രമേയം കൊണ്ടുവന്നത്. സംസ്ഥാനത്തിന്റെ അധികാരപരിധിയില്‍ വരാത്ത വിഷയത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങളും സമയവും പാഴാക്കുന്നതെന്തിനാണെന്നും ഗവര്‍ണര്‍ ചോദിച്ചു. വിഭജനത്തിന്റെ ദുരിതം കേരള നേരിട്ടിട്ടില്ല. ഇവിടെ കുടിയേറ്റ പ്രശ്‌നവും ഇല്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.
അതേസമയം പ്രമേയം പാസാക്കാനുള്ള അധികാരം നിയമസഭയ്ക്കുണ്ടെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഗവര്‍ണറുടെ പ്രസ്താവന അദേഹത്തിന്റ പദവിക്ക് ഭൂഷണമല്ലെന്നും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും പ്രതികരിച്ചു.
Discussion about this post