തിരുവനന്തപുരം: ഇത്തവണത്തെ ക്രിസ്മസ്- പുതുവത്സര സീസണില്‍ മലയാളികള്‍ കുടിച്ച് തീര്‍ത്തത് 522.93 കോടി രൂപയുടെ മദ്യം. മദ്യവില്‍പ്പനയില്‍ ഏറ്റവും മുന്നില്‍ തിരുവനന്തപുരം നഗരമാണ്. രണ്ടാം സ്ഥാനത്താകട്ടെ പാലാരിവട്ടവും. ഡിസംബര്‍ 22 മുതല്‍ 31 വരെയുള്ള കണക്കുകളാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.
എന്നാല്‍ കഴിഞ്ഞ വര്‍ഷം കേരളത്തില്‍ വിറ്റത് 512.54 കോടി രൂപയുടെ മദ്യമാണ്. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ ബിവറേജസ് കോര്പ്പറേഷന് 10.39 കോടി രൂപ കൂടുതല്‍ ലാഭമാണ് കിട്ടിയിരിക്കുന്നത്.
സീസണിലെ മദ്യവില്‍പ്പന കണക്ക് നോക്കുമ്പോള്‍ ഇത് വലിയ ലാഭമല്ല. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് നോക്കുമ്പോള്‍ വെറും രണ്ട് ശതമാനത്തിന്റെ വര്‍ധന മാത്രമേയുള്ളൂ. പക്ഷേ ആഘോഷദിവസങ്ങളുടെ തലേന്ന് വിറ്റ മദ്യത്തിന്റെ ആകെ കണക്ക് നോക്കുമ്പോള്‍, അതില്‍ മുന്‍വര്‍ഷത്തേക്കാള്‍ 16 ശതമാനത്തിന്റെ വര്‍ധന ഉണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.