കൊച്ചി: പൗരത്വ നിയത്തിനെതിരെ നിലപാട് വ്യക്തമാക്കി മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. ഈ രാജ്യത്ത് ജനിച്ചിട്ടുണ്ടെങ്കില്‍ ഇവിടെ തന്നെ മരിക്കാനുള്ള സ്വാതന്ത്ര്യവുമുണ്ടെന്ന് തങ്ങള്‍ വ്യക്തമാക്കി.
കൊച്ചിയില്‍ മുസ്ലിം സംഘടനകളുടെ നേതൃത്വത്തില്‍ പൗരത്വ നിയമഭേദഗതിക്കെതിരെ നടന്ന സമര പ്രഖ്യാപന മഹാസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് ഹൈദരലി ശിഹാബ് തങ്ങള്‍ നിലപാട് വ്യക്തമാക്കിയത്.
മഹാസമ്മേളനത്തില്‍ പങ്കെടുക്കാന്‍ അഞ്ചു ലക്ഷത്തോളം പേരാണ് കൊച്ചിയില്‍ എത്തിയത്. കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര് മുഖ്യപ്രഭാഷണം നടത്തി. മുസ്ലിം സമുദായത്തെ ഒറ്റപ്പെടുത്താനുള്ള ശ്രമമാണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നതെന്ന് കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര് പറഞ്ഞു.
പികെ കുഞ്ഞാലിക്കുട്ടി, ജസ്റ്റിസ് ഗോഡ്സെ പാട്ടീല്‍, സെബാസ്റ്റ്യന്‍ പോള്‍, ബെന്നി ബഹനാന്, ടി.ജെ. വിനോദ്, മാത്യു കുഴല്നാടന് എന്നിവരും വിവിധ മതസംഘടന നേതാക്കളും മഹാസമ്മേളനത്തില്‍ പങ്കെടുത്തു.
Discussion about this post