തൃശ്ശൂര്‍: ആ മില്ലേനിയം ബേബിയ്ക്ക് ഇന്ന് 20 വയസ്സ്, ഈ നൂറ്റാണ്ടിലേക്ക് ആദ്യം പിറന്ന തൃശ്ശൂര്‍ മുരിങ്ങൂരിലെ രാധാകൃഷ്ണന്- മിനി ദമ്പതികളുടെ മൂന്നാമത്തെ മകള്‍ ജ്യോതിഷയാണ് ആ മില്ലേനിയം ബേബി.
2000 ജനുവരി 1ന് 12 മണി കഴിഞ്ഞ് 2 സെക്കന്റ് പിന്നിട്ടപ്പോഴായിരുന്നു ചരിത്രം കുറിച്ച്
എറണാകുളം ഇഎസ്ഐ ആശുപത്രിയില്‍ ജ്യോതിഷ ജനിച്ചത്. ഒരു വയസ്സുവരെ ആ കുഞ്ഞിനെ ആവശ്യപ്പെട്ട് ബംഗ്ലുരൂവില്‍ നിന്ന് കത്ത് വന്നുകൊണ്ടിരുന്നു. കത്തിലെ ആവശ്യം ‘നിങ്ങളുടെ കുഞ്ഞിന് ഒരു വയസ് കഴിഞ്ഞാല്‍ ഞങ്ങള്‍ വളര്‍ത്തിക്കൊള്ളാം, അതുവരെ ചെലവിന് പണമയച്ച് തരികയും ചെയ്യാം.’ 1000 രൂപ അഡ്വാന്‍സും ചെക്കുമടക്കമായിരുന്നു കത്ത്. ദാരിദ്ര്യത്തിന് ഇടയിലും സ്വന്തം കുഞ്ഞിനെ അങ്ങനെ കളയാനൊക്കുമോ..? വിസമ്മതമറിയിച്ച് കത്തെഴുതി. പിന്നീട് ശല്യമുണ്ടായില്ല.
ലോകം പുതിയ നൂറ്റാണ്ടിലേക്ക് കടന്നപ്പോള്‍ ജനിച്ചുവീണ ആ മില്ലേനിയം ബേബി ആയിരുന്നു അവരുടെ ആവശ്യം. ഇന്നിപ്പോള്‍ ബിസിഎ മൂന്നാംവര്‍ഷ വിദ്യാര്‍ത്ഥിനിയാണ് ജ്യോതിഷ. ജനിച്ചതിന്റെ പിറ്റേന്ന് ടോംയാസ് പരസ്യ ഏജന്‍സി അഞ്ചുപവന്‍ സ്വര്‍ണം സമ്മാനിച്ചിരുന്നു. കവയിത്രി സുഗതകുമാരിയാണ് കൈമാറിയത്. പത്ത് വയസ്സായപ്പോള്‍ 10,000 ടോയാംസ് പരസ്യ ഏജന്‍സി സാമ്പത്തിക സഹായം നല്‍കിയിരുന്നു. ഇന്ന് 20ാം ജന്മദിനത്തിലും ടോയാംസിന്റെ 25,000 രൂപ സമ്മാനം എത്തി.
Discussion about this post