കോട്ടയം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ബിജെപിയുടെ പ്രാദേശിക നേതാവ് പിടിയില്‍. കോട്ടയം ഞീഴുര്‍ പഞ്ചായത്ത് കമ്മിറ്റി അംഗം ജോസ് പ്രകാശാണ് അറസ്റ്റിലായത്.
പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ജോസ് പ്രകാശിനെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
രണ്ട് വര്‍ഷമായി ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ നഗ്ന ചിത്രങ്ങള്‍ ഇയാള്‍ സാമൂഹ്യ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. അതെസമയം സംഭവത്തെ തുടര്‍ന്ന് ബിജെപി ഇയാളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി.
Discussion about this post