കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നടന് ദിലീപ് നല്കിയ വിടുതല്‍ ഹര്‍ജിയില്‍ കോടതിയില്‍ വാദം പൂര്‍ത്തിയായി. ഹര്‍ജിയില്‍ ജനുവരി നാലിന് കോടതി വിധി പറയും. കൊച്ചിയിലെ വിചാരണ കോടതിയിലാണ് വാദം നടന്നത്. നടിയുടെ സ്വകാര്യത മാനിച്ച് അടച്ചിട്ട കോടതിയിലായിരുന്നു വാദം.
കൃത്യത്തില്‍ പങ്കില്ല. പ്രതിയായി പ്രോസിക്യൂട്ട് ചെയ്യാന്‍ തനിക്കെതിരെ തെളിവില്ല. അതിനാല്‍ പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് ദിലീപ് ഹര്‍ജി നല്‍കിയത്.
അതെസമയം ദിലീപിന്റെ വിടുതല്‍ ഹര്‍ജിയെ പ്രോസിക്യൂഷന് എതിര്‍ത്തു. ദിലീപിനെ കുറ്റവിമുക്തനാക്കരുത്. ദിലീപിനെതിരെ വിചാരണ നടത്താന്‍ മതിയായ തെളിവുകളുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. നടിയെ ആക്രമിച്ചകേസിലെ ഗൂഢാലോചനയില്‍ എട്ടാം പ്രതിയാണ് നടന് ദിലീപ്.
Discussion about this post