കോഴിക്കോട്: പഞ്ചായത്ത് അംഗത്തെ ചങ്ങലയില്‍ കെട്ടിയിട്ട ശേഷം പെട്രോളൊഴിച്ച് തീകൊളുത്താന്‍ ശ്രമിച്ചതായി പരാതി. കുറ്റ്യാടി വേളം പഞ്ചായത്ത് പതിനാറാം വാര്‍ഡ് അംഗം ലീല ആര്യങ്കാവിലിന് നേരെയാണ് വധശ്രമമുണ്ടായത്. സംഭവത്തില്‍ ബാലന് എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.
ലൈഫ് പദ്ധതി പ്രകാരം വീട് അനുവദിക്കാത്തതിനെ തുടര്‍ന്നുള്ള പ്രശ്നമാണ് വധശ്രമത്തിന് കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു. തന്നെ ചങ്ങല ഉപയോഗിച്ച് കെട്ടിയിട്ട ശേഷം ബാലന് ദേഹത്ത് പെട്രോള്‍ ഒഴിക്കാന്‍ ശ്രമിച്ചതായി ലീല പോലീസിന് മൊഴി നല്കി.
പഞ്ചായത്ത് അധികൃതരും നാട്ടുകാരും ചേര്‍ന്നാണ് തീ കൊളുത്താനുള്ള ശ്രമം തടഞ്ഞത്. ശേഷം ലീലയെ ആശുപത്രിയിലെത്തിച്ചു. സംഭവ സ്ഥലത്തുണ്ടായിരുന്നവര്‍ തന്നെയാണ് ബാലനെ പിടികൂടി പോലീസിന് കൈമാറിയത്.
Discussion about this post