കൊച്ചി: യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ കുതിപ്പുമായി കൊച്ചി മെട്രോ. 2019-ല്‍ യാത്രക്കാരുടെ എണ്ണത്തില്‍ 41 ലക്ഷം പേരുടെ വര്‍ദ്ധനവാണ് ഉണ്ടായത്. 2018 നെക്കാള്‍ 32 ശതമാനമാണ് വര്‍ദ്ധനവ് ഉണ്ടായത്.
2018-ല്‍ 1,24,95,884 യാത്രക്കാര്‍ മെട്രോ ഉപയോഗിച്ചപ്പോള്‍, 2019 ല്‍ അത് 1,65,99,020 ആയി വര്‍ദ്ധിച്ചുവെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിലൂടെ അറിയിച്ചു.
കഴിഞ്ഞ സെപ്തംബറില്‍ മെട്രോ തൈക്കൂടം വരെ നീട്ടിയിരുന്നു. പേട്ട പാത ഈ വര്‍ഷം മാര്‍ച്ചില്‍ ഉദ്ഘാടനം ചെയ്യാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ആദ്യ ‘വാട്ടര്‍ മെട്രോ’ നവംബറില്‍ ഉദ്ഘാടനത്തിനു സജ്ജമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Discussion about this post