ഇടുക്കി: പുതുവത്സര ആഘോഷത്തിനിടെ ഇടുക്കി ഉടുമ്പന്‍ചോലയില്‍ പോലീസിന് നേരെ പടക്കമെറിഞ്ഞു. സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റിലായി. കൊല്ലം സ്വദേശി അനീഷ്, ഉടുമ്പന്‍ ചോല സ്വദേശ് അജയ കുമാര്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. ഒരു സംഘം യുവാക്കളാണ് ആക്രമണം നടത്തിയതെന്നും ലാത്തി വീശിയപ്പോള്‍ ഓടിപ്പോയെന്നും പോലീസ് പറയുന്നു. ഇവരില്‍ നിന്നും രണ്ടുപേരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. സംഭവത്തില്‍ രണ്ട് പേര്‍ കൂടി അറസ്റ്റിലാവാനുണ്ടെന്ന് പോലീസ് വ്യക്തമാക്കി.
Discussion about this post