തിരുവനന്തപുരം: പള്ളിക്കല്ലറകളില്‍ വെച്ച് മൃതദേഹം സംസ്‌ക്കരിക്കുന്നതുമായി ബന്ധപ്പെട്ടുള്ള തര്‍ക്കം ഇനി നടക്കില്ല. നിയമനിര്‍മ്മാണത്തിനൊരുങ്ങിയിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. ഇത് സംബന്ധിച്ച ഓര്‍ഡിനന്‍സിന് മന്ത്രിസഭ അനുമതി നല്‍കി. സഭാതര്‍ക്കം മൃതദേഹം അടക്കം ചെയ്യാന്‍ തടസ്സമാകരുത്. സഭാ തര്‍ക്കമുള്ള പളളികളില്‍ കുടുംബ കല്ലറയില്‍ സംസ്‌കരിക്കാം.
മൃതദേഹം സംസ്‌ക്കരിക്കുന്നതുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നത് ഒരു നിത്യസംഭവമായി മാറുകയാണ്. ഇതെല്ലാം പരിഗണിച്ച് വ്യവസ്ഥകള്‍ വെച്ചാണ് പുതിയ നടപടി. പ്രാര്‍ത്ഥനയും മറ്റ് ചടങ്ങുകളും പുറത്ത് നടത്താം. എന്നാല്‍ മൃതദേഹം അടക്കം ചെയ്യാന്‍ തര്‍ക്കങ്ങള്‍ തടസ്സമാകരുത് എന്നതാണ് വ്യവസ്ഥകള്‍. യാക്കോബായാ ഓര്‍ത്തഡോക്‌സ് സഭാ തര്‍ക്കം നേരത്തെ മൃതദേഹസംസ്‌ക്കരണവുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് പുതയി നടപടി.
Discussion about this post