തൃശ്ശൂര്‍: പുതുവത്സര ദിനത്തില്‍ വിമുക്തി സന്ദേശവുമായി മഞ്ജു വാര്യര്‍. ‘പോയ വര്‍ഷത്തില്‍ നമ്മുടെ കൗമാരവും യുവത്വവും പല പ്രശ്നങ്ങള്‍ അഭിമുഖീകരിച്ചിരുന്നു. പ്രത്യേകിച്ച് കൗമാരക്കാരായ കുട്ടികള്‍ക്കിടയില്‍ ലഹരിയുടെ ഉപയോഗം വളരെയേറെ വര്‍ധിച്ചതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. നമ്മുടെ സഹോദരങ്ങള്‍ ലഹരിയുടെ കയങ്ങളിലേക്ക് വഴുതിവീഴാതിരിക്കാന്‍ നമുക്ക് ശ്രദ്ധിക്കാം.
മദ്യത്തിനോടും മയക്കുമരുന്നിനോടും നോ പറയാം. കുഞ്ഞുങ്ങളുടെ നല്ല ഭാവി സ്വപ്നം കാണുന്ന അച്ഛനമ്മമാരോടൊപ്പം നമുക്കും കൈ കോര്‍ക്കാം. നമ്മുടെ സഹോദരങ്ങള്‍ക്കായി നല്ലൊരു നാളേക്കായി’ എന്നാണ് മഞ്ജു വാര്യര്‍ വിമുക്തിയുടെ പ്രചാരണ വീഡിയോയില്‍ പറഞ്ഞത്.
കൗമാരക്കാരുടെ ലഹരി ഉപയോഗത്തിനെതിരെയുള്ള സര്‍ക്കാറിന്റെ പുതിയ പദ്ധതിയാണ് വിമുക്തി. ഇതിന്റെ ഭാഗമായാണ് മലയാളത്തിന്റെ ലേഡീ സൂപ്പര്‍ സ്റ്റാര്‍ പ്രചാരണ വീഡിയോയുമായി രംഗത്ത് എത്തിയത്.
Discussion about this post