കോട്ടയം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ മുന്‍ ബിജെപി നേതാവ് അറസ്റ്റില്‍. ബിജെപി ഞീഴൂര്‍ പഞ്ചായത്തുകമ്മിറ്റി മുന്‍ പ്രസിഡന്റ് പൊടിപ്പറമ്പില്‍ ജോസ് പ്രകാശിനെ (58)യാണ് പോലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടി നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
തന്റെ ചിത്രങ്ങള്‍ മോശമായി പ്രചരിപ്പിക്കുന്നതായി കാണിച്ചാണ് പെണ്‍കുട്ടി ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയത്. 2017 മുതല്‍ പീഡിപ്പിച്ചിരുന്നതായി പെണ്‍കുട്ടി മൊഴി നല്‍കിയതെന്ന് പോലീസ് പറഞ്ഞു. ഈ സമയത്ത് പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ല.
പരാതിയുടെ അടിസ്ഥാനത്തിലാണ് ജോസ് പ്രകാശിനെ പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തെ തുടര്‍ന്ന് ഇയാളെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു. ചിത്രം പ്രചരിപ്പിച്ചവര്‍ക്കെതിരേയും നടപടിയുണ്ടാകുമെന്ന് കടുത്തുരുത്തി സിഐ പറഞ്ഞു.
Discussion about this post