കൊച്ചി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ മുസ്ലീം സംഘടനകളുടെ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന സംയുക്ത പ്രതിഷേധ റാലി ഇന്ന് കൊച്ചി മറൈന്‍ ഡ്രൈവില്‍ നടക്കും. വൈകിട്ട് മൂന്ന് മണിയോടെ നെഹ്റു സ്റ്റേഡിയം പരിസരത്ത് നിന്നാണ് ചെറുജാഥകള്‍ സമ്മേളന നഗരിയിലേക്ക് പുറപ്പെടുന്നത്. തുടര്‍ന്ന് ചേരുന്ന സമരപ്രഖ്യാപന കണ്‍വെന്‍ഷനില്‍ വിവിധ മുസ്ലീം സംഘടന നേതാക്കളും, മതനേതാക്കളുമടക്കം പങ്കെടുക്കും.
വിവിധ മുസ്ലിം സംഘടനകളുടെ നേതൃത്വത്തിലാണ് കൊച്ചിയില്‍ മഹാറാലി നടക്കുക. അഞ്ച് ലക്ഷത്തിലധികം ആളുകള്‍ റാലിയില്‍ പങ്കാളികളാവുമെന്നാണ് സംഘാടകരുടെ വിലയിരുത്തല്‍.
പ്രതിഷേധ റാലിയുടെ മികച്ച നടത്തിപ്പിന് പരിശീലനം കൊടുത്ത മൂവായിരം വോളണ്ടിയര്‍മാരെ നിയോഗിച്ചിട്ടുണ്ട്. രാജ്യത്ത് പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം തുടര്‍ന്ന്കൊണ്ടിരിക്കുകയാണ്.
Discussion about this post