തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രമേയത്തിന്റെ പേരില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ അവകാശലംഘന നോട്ടീസ്. പാര്‍ലമെന്റ് പാസാക്കിയ പൗരത്വ നിയമ ഭേദഗതിയെ മറികടന്ന് പ്രമേയം പാസാക്കിയതിനാണ് നോട്ടീസ്. ബിജെപി എംപി നരസിംഹറാവുവാണ് ഉപരാഷ്ട്രപതിക്ക് വെങ്കയ്യ നായിഡുവിന്് പരാതി നല്‍കിയത്.
പിണറായി വിജയനെതിരെ നടപടിയെടുക്കണം, മറ്റ് നിയമസഭകള്‍ കേരള നിയമസഭയെ പിന്തുടര്ന്ന് പ്രമേയം പാസാക്കുന്നത് തടയണം എന്നീ രണ്ട് കാര്യങ്ങളാണ് പ്രധാനമായും നരസിംഹറാവു ആവശ്യപ്പെട്ടത്. പാര്‍ലമെന്റിന്റെ അധികാരത്തെയും അവകാശത്തെയും ഹനിക്കുന്ന നടപടി നിയമസഭകളുടെ ഭാഗത്ത് നിന്നും ഉണ്ടാവരുതെന്നും എംപി പറയുന്നു.
പൗരത്വ നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സംസ്ഥാന നിയമസഭ പ്രമേയം പാസാക്കിയത്. നിയമം ഭരണഘടനയുടെ അടിസ്ഥാന ഘടനയുമായി പൊരുത്തപ്പെടുന്നതല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സെന്‍സസ് നടപടികളില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
Discussion about this post