തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരളം പ്രമേയം പാസാക്കിയതില്‍ വിമര്‍ശനവുമായി ബിജെപി നേതാവ് കെ സുരേന്ദ്രന്. കേരള നിയമസഭ പാസ്സാക്കിയ പ്രമേയത്തിന് കടലാസ്സിന്റെ വിലപോലുമുണ്ടാവില്ല. കേരളത്തിലെ ഭരണപ്രതിപക്ഷങ്ങള്‍ വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നതെന്ന് കെ സുരേന്ദ്രന് പറഞ്ഞു.
കുറച്ചു മാസം കഴിയുമ്പോള്‍ ഇന്ത്യന്‍ മുസ്ളീങ്ങളുടെ പൗരത്വത്തിന് ഒരു ഭീഷണിയുമില്ലെന്നും ആരും ഈ രാജ്യത്തുനിന്ന് പോകേണ്ടിവന്നിട്ടില്ലെന്നും തിരിച്ചറിയുമ്പോള്‍ പ്രമേയം പാസ്സാക്കിയവര്‍ ലജ്ജിച്ചു തലതാഴ്ത്തേണ്ടി വരും- കെ സുരേന്ദ്രന് പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് കെ സുരേന്ദ്രന് വിമര്‍ശനവുമായി രംഗത്ത് വന്നത്.
ഫേസ്ബുക്ക് പോസ്റ്റ്:
കേരള നിയമസഭ പാസ്സാക്കിയ പ്രമേയത്തിന് കടലാസ്സിന്റെ വിലപോലുമുണ്ടാവില്ല. കേരളത്തിലെ ഭരണപ്രതിപക്ഷങ്ങള്‍ വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നത്. കുറച്ചു മാസം കഴിയുമ്പോള്‍ ഇന്ത്യന്‍ മുസ്ളീങ്ങളുടെ പൗരത്വത്തിന് ഒരു ഭീഷണിയുമില്ലെന്നും ആരും ഈ രാജ്യത്തുനിന്ന് പോകേണ്ടിവന്നിട്ടില്ലെന്നും തിരിച്ചറിയുമ്പോള്‍ പ്രമേയം പാസ്സാക്കിയവര്‍ ലജ്ജിച്ചു തലതാഴ്ത്തേണ്ടി വരും. പണ്ട് ബീഫിന്റെ പേരില്‍ നടത്തിയ കലാപങ്ങളെപ്പോലെ ഇതും ജലരേഖയായി മാറും.
Discussion about this post