തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാനം ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ്ചെന്നിത്തല. പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ത്ത് മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തിന് പൂര്‍ണ്ണ പിന്തുണ ഉണ്ടെന്നും പ്രതിപക്ഷ നേതാവ് നിയമസഭയില്‍ പറഞ്ഞു.
ദേശീയ ജനസഖ്യാ രജിസ്റ്ററിന്റെ ഭാഗമായുള്ള ജനസംഖ്യ കണക്കെടുപ്പ് ആശങ്കാജനകമാണ്. ചോദ്യാവലിയില്‍ വന്ന മാറ്റമാണ് ഭയപ്പെടുത്തുന്നത്. ഇത് എന്‍ആര്‍സിയിലേക്കുള്ള വഴിയാണ്. ഇതിനെ ശക്തമായി എതിര്‍ക്കണം. വിശദമായ പഠനം ഇക്കാര്യത്തില്‍ വേണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
പൗരത്വ ഭേദഗതി നിയമത്തെ ശക്തമായി എതിര്‍ത്ത്കൊണ്ട് മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തിന് പൂര്‍ണ്ണ പിന്തുണ ഉണ്ടെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു. വിഷയത്തില്‍ വിശദമായ അന്വേണം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തിന്റെ സഹായമില്ലാതെ കേന്ദ്രത്തിന് സെന്‍സസ് നടപ്പാക്കാന്‍ കഴിയില്ല. സെന്‍സസില്‍ നിന്ന് പിന്മാറാന് സര്‍ക്കാര്‍ തയ്യാറാകണം. ഭൂരിപക്ഷം വച്ച് കേന്ദ്രസര്‍ക്കാര്‍ നാളെ കേരളത്തേയും വെട്ടി മുറിക്കില്ലേ എന്നും രമേശ് ചെന്നിത്തല ചോദിച്ചു. രാജ്യമാകെ ഭീതിയിലാണ്. മതത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ വിഭജിക്കുന്ന രീതി ലോകത്തെവിടെയും കാണില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
Discussion about this post