തിരുവന്തപുരം: പൗരത്വഭേദഗതി വിഷയത്തില്‍ കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഭീഷണിയുടെ ഭാഷയിലാണ് സംസാരിക്കുന്നതെന്ന് കെ മുരളീധരന് എംപി. ഗവര്‍ണറുടെ സംസാരം ദൗര്‍ഭാഗ്യകരമാണെന്നും ഗവര്‍ണര്‍ രാജിവക്കണമെന്നും മുരളീധരന് കൂട്ടിച്ചേര്‍ത്തു.
പൗരത്വഭേദഗതിക്കെതിരെ സമരം ചെയ്യുന്നവരോടുള്ള സംസ്ഥാന സര്‍ക്കാരിന്റെ സമീപനത്തില്‍ സംശയമുണ്ടെന്നും കെ മുരളീധരന് പറഞ്ഞു. ഉത്തരേന്ത്യയില്‍ ആര്‍എസ്എസുകാര്‍ എന്താണോ ചെയ്യുന്നത് അതാണ് ഇവിടെ സിപിഎമ്മുകാര്‍ ജാമിയയിലെ വിദ്യാര്‍ത്ഥിനിയോട് ചെയ്തത്’. പിണറായി ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി പ്രസംഗിക്കുമ്പോള്‍ പിണറായിയുടെ പോലീസ് മേധാവി മോഡിയുടെ നയം നടപ്പാക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സിപിഎം ചിലര്‍ക്ക് വര്‍ഗീയ സര്‍ട്ടിഫിക്കറ്റ് കൊടുക്കുന്നു. അനൂകൂലിക്കുമ്പോള്‍ മതേതര പാര്‍ട്ടി എതിര്‍ക്കുമ്പോള്‍ വര്‍ഗ്ഗീയം എന്ന നിലപാട് ശരിയല്ലെന്നും മുരളീധരന് പറഞ്ഞു. ജമാഅത്ത് ഇസ്ലാമിയുടെ വോട്ട് വാങ്ങാത്ത രാഷ്ട്രീയ പാര്‍ട്ടികളൊന്നും കേരളത്തിലില്ല. ജമാഅത്ത് ഇസ്ലാമി, വെല്‍ഫയര്‍ പാര്‍ട്ടി എന്നിവരുടെ വോട്ട് വാങ്ങിയപ്പോള്‍ എതിര്‍പ്പുണ്ടായിരുന്നില്ലെന്നും മുരളീധരന് വ്യക്തമാക്കി.
Discussion about this post