തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി സംവാദത്തിന് അവസരം ലഭിച്ചത് സുവര്‍ണാവസരമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് ശ്രീധരന് പിള്ള. ആശയപരമായി ശബരിമല വിഷയത്തില്‍ സംവാദം നടത്താന്‍ തയ്യാറുണ്ടോയെന്നാണ് കോടിയേരി ബാലകൃഷ്ണന് വെല്ലുവിളിച്ചിരുന്നു.
കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കോയമ്പത്തൂര്‍ പാര്‍ട്ടി കോണ്‍ഗ്രസ് പാസാക്കിയ തെറ്റുതിരുത്തല്‍ പ്രമേയത്തിലാണ് മതവിശ്വാസത്തില്‍ നിന്ന് ആളുകള്‍ മാറി നില്‍ക്കണമെന്ന് പറയുന്നത്. എകെജിയുടെ കാലത്തും നായനാരുടെ കാലത്തും നടത്തിയ ശബരിമല വിരുദ്ധ ശ്രമങ്ങളുണ്ട്. അതിനാല്‍ കോടിയേരിയുമായി സംവാദത്തിന് അവസരം കിട്ടിയത് ഗോള്‍ഡന്‍ ഓപ്പര്‍ച്യൂണിറ്റിയായി കാണുന്നു എന്ന് ശ്രീധരന് പിള്ള പറഞ്ഞു.
ധൈര്യമുണ്ടെങ്കില്‍ അദ്ദേഹം തന്നെ സംവാദത്തിന് സ്ഥലം നിശ്ചയിക്കട്ടെ, ഒരു പൊതുവേദിയില്‍ എവിടെ വേണമെങ്കിലും അത്തരമൊരു ചര്‍ച്ചയ്ക്ക് ഞങ്ങള്‍ തയ്യാറാണെന്നും ശ്രീധരന് പിള്ള മാധ്യമങ്ങളോട് പറഞ്ഞു.
Discussion about this post