കോട്ടയം: സംസ്ഥാനത്ത് നാളെ മുതല്‍ പ്ലാസ്റ്റിക് നിരോധന നിയമം നിലവില്‍ വരും. നിലവില്‍ ഉപയോഗിച്ച് കൊണ്ടിരിക്കുന്ന പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ക്ക് പകരക്കാരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ പലരും. ഇതിനിടെ പ്ലാസ്റ്റിക് സ്‌ട്രോയ്ക്ക് പകരക്കാരനെ കണ്ടെത്തിയിരിക്കുകയാണ് എംജി സര്‍വ്വകലാശാലയിലെ ഒരു വിദ്യാര്‍ത്ഥി.
പോത വര്‍ഗത്തില്‍പ്പെട്ട പുല്ലിന്റെ തണ്ട് ഉപയോഗിച്ചാണ് സ്‌ട്രോ നിര്‍മ്മിച്ചത്. എംജി സര്‍വ്വകലാശാല എന്‍വയോണ്മെന്റല്‍ സയന്‍സിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി ഷിജോ ജോയാണ് ഈ കണ്ടുപിടിത്തത്തിന് പിന്നില്‍.
കേടുകൂടാതെയിരിക്കാന്‍ ചില പദാര്‍ത്ഥങ്ങള്‍ പ്രകൃതി സൗഹൃദ സ്‌ട്രോയില്‍ ചേര്‍ത്തിട്ടുണ്ട്. ഒരു വര്‍ഷമെടുത്ത് നടത്തിയ പരീക്ഷണത്തിലാണ് ഇതില്‍ വിജയം കണ്ടത്. പ്രകൃതി സൗഹൃദ സ്‌ട്രോ 40 രൂപയ്ക്ക് നല്‍കാമെന്ന് ഷിജോ പറയുന്നു.
കണ്ടുപിടിത്തത്തിന് പേറ്റന്റിനായുള്ള ശ്രമത്തിലാണ് ഇപ്പോള്‍ ഷിജോ ജോയി. ഇത് വ്യാവസായിക അടിസ്ഥാനത്തില്‍ നിര്‍മ്മിക്കാനും താത്പര്യമുണ്ടെന്ന് ഷിജോ ജോയി പറയുന്നു. സര്‍വ്വകലാശാലയുമായി ആലോചിച്ച് കൂടുതല്‍ കാര്യങ്ങള്‍ തീരുമാനിക്കുമെന്ന് ഷിജോ ജോയി പറഞ്ഞു.
ഇത്തരത്തില്‍ ഇപ്പോള്‍ ഉപയോഗിച്ച് കൊണ്ടിരിക്കുന്ന പല പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ക്കും പ്രകൃതി സൗഹൃദപരമാി പകരക്കാരെ കണ്ടെത്താം.
Discussion about this post