ഇടുക്കി: വിന്റര്‍ കാര്‍ണിവലിന് ഒരുങ്ങിയിരിക്കുകയാണ് മൂന്നാര്‍. ജനുവരി ഒന്ന് മുതല്‍ 26 വരെയാണ് വിന്റര്‍ കാര്‍ണിവല്‍ നടക്കുക. മൂന്നാറിലേക്ക് കൂടുതല്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി വിവിധ പദ്ധതികളാണ് ജില്ലാ ഭരണകൂടം ഒരുക്കിയിരിക്കുന്നത്. ആദ്യഘട്ടമെന്ന നിലയില്‍ വിന്റര്‍ കാര്‍ണിവല്‍ നടത്തും.
വിന്റര്‍ കാര്‍ണിവലിനോട് അനുബന്ധിച്ച് ജില്ലാ ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ പുഷ്പമേള, ഭക്ഷ്യമേള, വിവിധ കലാപരിപാടികള്‍, സെല്‍ഫി പോയിന്റുകള്‍, ഫോട്ടോ പ്രദര്‍ശനം എന്നിവയും നടത്തുന്നുണ്ട്. വിന്റര്‍ കാര്‍ണിവലില്‍ നിന്ന് ലഭിക്കുന്ന തുക മൂന്നാറിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായിട്ടാണ് ചെലവഴിക്കുക.
മൂന്നാറിന്റെ സമഗ്രവികസനം ലക്ഷ്യമിട്ടാണ് ഇത്തരത്തിലൊരു കാര്‍ണിവല്‍ ജില്ലാ ഭരണകൂടം നടത്തുന്നത്. പദ്ധതിയുടെ ഭാഗമായി മൂന്നാര്‍ ടൗണില്‍ അഞ്ച് കോടി മുതല്‍ മുടക്കില്‍ നിര്‍മ്മിക്കുന്ന പാര്‍ക്കിംഗ് സംവിധാനത്തിന്റെ നടപടികള്‍ അന്തിമഘട്ടത്തിലാണ്.
Discussion about this post