മോഡിയുടെ ഫാസിസത്തെക്കുറിച്ച് എന്തുകൊണ്ട് സിനിമകള്‍ വരുന്നില്ല? ഓരോ കാലഘട്ടവും സിനിമകളില്‍ പ്രതിഫലിക്കേണ്ടതുണ്ടെന്ന് തിരക്കഥാകൃത്ത് ഹര്‍ഷദ്

എസ്‌ഐഒ 'സിനിമയും സിനിമക്ക് ശേഷവും' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ഫെസ്റ്റിവല്‍ ഓഫ് ഐഡിയാസ് ആന്‍ഡ് റെസിസ്റ്റന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം

തൃശ്ശൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ഫാസിസ്റ്റ് ഭരണത്തെക്കുറിച്ചും അടിച്ചമര്‍ത്തലുകളെക്കുറിച്ചും എന്തുകൊണ്ട് സിനിമകള്‍ വരുന്നില്ലെന്ന് ‘ഉണ്ട’ സിനിമയുടെ തിരക്കഥാകൃത്ത് ഹര്‍ഷദ്. എസ്‌ഐഒ ‘സിനിമയും സിനിമക്ക് ശേഷവും’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ഫെസ്റ്റിവല്‍ ഓഫ് ഐഡിയാസ് ആന്‍ഡ് റെസിസ്റ്റന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മോഡിയുടെ ഭരണകൂടത്തിന് കീഴില്‍ രാജ്യമെങ്ങും അടിച്ചമര്‍ത്തലുകളും പീഡനങ്ങളും തുടര്‍ക്കഥയായി മാറുകയാണ്. ലോകത്തെല്ലായിടങ്ങളിലും ഇത്തരം ഫാസിസ്റ്റ് ഭരണകൂടങ്ങളെക്കുറിച്ചും അവയോടുള്ള ചെറുത്തുനില്‍പ്പുകളെക്കുറിച്ചും സിനിമകള്‍ ഉണ്ടായിട്ടുണ്ട്. എന്തുകൊണ്ട് മോഡിയുടെ ഫാസിസ്റ്റ് ഭരണത്തെക്കുറിച്ച് സിനിമകള്‍ ഉണ്ടാവുന്നില്ലെന്ന് അദ്ദേഹം ചോദിക്കുന്നു.

ഓരോ കാലഘട്ടവും സിനിമകളില്‍ പ്രതിഫലിക്കേണ്ടതുണ്ട്. നരേന്ദ്രമോഡിയുടെ ഫാസിസ്റ്റ് നയങ്ങളെക്കുറിച്ച് സിനിമകള്‍ വരാത്തതിന് പിന്നിലെ രാഷ്ട്രീയം ചര്‍ച്ചചെയ്യപ്പെടണമെന്നും ഹര്‍ഷദ് കൂട്ടിച്ചേര്‍ത്തു. മമ്മൂട്ടി നായകനായെത്തിയ ‘ഉണ്ട’ എന്ന സിനിമയുടെ തിരക്കഥാകൃത്താണ് ഹര്‍ഷദ്.

Exit mobile version