തൃശ്ശൂര്‍: പ്രണയത്തിന് പ്രായം ഒരു തടസ്സമല്ലെന്ന് തെളിയിച്ചവരാണ് കൊച്ചനിയനും ലക്ഷ്മിയമ്മാളും. അറുപതുകളില്‍ വിവാഹിതരായ ഈ ദമ്പതികള്‍ മലയാളികളുടെ പ്രണയത്തിന്റെ പ്രതീകമായി മാറിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലൂടെയും മറ്റും ദമ്പതികള്‍ക്ക് ആശംസകള്‍ നേര്‍ന്ന് പ്രമുഖരടക്കം നിരവധി പേര് രംഗത്തെത്തിയിരുന്നു.
ഇപ്പോഴിതാ നവദമ്പതികള്‍ക്ക് നടന് സുരാജ് വെഞ്ഞാറമ്മൂടും വിവാഹമംഗളാശംസകള്‍ നേര്‍ന്നിരിക്കുകയാണ്. തന്റെ ഫേസ്ബുക്കിലൂടെയാണ് വിവാഹ വീഡിയോ പങ്കുവെച്ച് ഒരു കുറിപ്പിലൂടെ സുരാജ് കൊച്ചനിയനും ലക്ഷ്മിയമ്മാളിനും ആശംസകള്‍ അറിയിച്ചിരിക്കുന്നത്.
സ്നേഹിക്കുവാനും കൂട്ടിരിക്കുവാനും താങ്ങാവാനും കൊതിക്കുന്നവര്‍ക്ക് എന്ത് പ്രായം, എന്ത് അവശതകള്‍ എന്നാണ് സുരാജ് കുറിച്ചത്. നീണ്ട ദൂരങ്ങള്‍ സഞ്ചരിക്കാനും കൈകോര്‍ത്തു പിടിച്ചുകൊണ്ട് സ്നേഹിച്ചുകൊണ്ടേയിരിക്കാനും കഴിയട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.
സുരാജ് വെഞ്ഞാറമ്മൂടിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ
ഒറ്റപ്പെട്ട യാത്രകളെ
ഒറ്റമഴയുടെയോ
ഒറ്റവെയിലിന്റെയോ ഒരൊറ്റ നിമിഷത്തിന്റെ ശൂന്യതയുടെയോ
പേടിയില്‍ ഉപേക്ഷിച്ചു കളഞ്ഞവരാണ് .
സ്നേഹിക്കുവാനും
കൂട്ടിരിക്കുവാനും
താങ്ങാവാനും
കൊതിക്കുന്നവര്‍ക്ക് എന്ത് പ്രായം ..
എന്ത് അവശതകള്‍ .
നീണ്ട ദൂരങ്ങള്‍ സഞ്ചരിക്കുക
കൈകോര്‍ത്തു
പിടിച്ചുകൊണ്ട്
സ്നേഹിച്ചു കൊണ്ടേയിരിക്കുക
കൊച്ചനിയന് ചേട്ടനും ലക്ഷ്മി അമ്മാളും.
Discussion about this post