തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവില വീണ്ടും കൂടി. പെട്രോളിന് 16 പൈസയും ഡീസലിന് 19 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്. കൊച്ചിയില്‍ പെട്രോളിന് 77 രൂപ 12 പൈസയും ഡീസലിന് 72 രൂപ 53 പൈസയുമാണ് ഇന്ന് കൂടിയത്.
ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. കഴിഞ്ഞ 15 ദിവസത്തിനിടെ പെട്രോളിന് 30 പൈസയും ഡീസലിന് ഒരു രൂപ 83 പൈസയും ഉയര്‍ന്നു. ആഗോളവിപണിയിലെ ക്രൂഡ് ഓയില്‍ വില വര്‍ധിക്കുന്നതാണ് രാജ്യത്തെ ഇന്ധനവില ഉയരാന്‍ കാരണം.
ആഗോളവിപണിയില്‍ ബ്രെന്‍ഡ് ക്രൂഡ് ബാരലിന് 0.21ശതമാനം കൂടി 67.01 ഡോളറിലെത്തി. കഴിഞ്ഞ ആഴ്ച 66 ഡോളറായിരുന്നു ബ്രെന്‍ഡ് ക്രൂഡിന്റെ നിരക്ക്. ആഗോളവിപണിയില്‍ ഉപഭോഗം കൂടിയതും ഒപെക് രാഷ്ട്രങ്ങള്‍ എണ്ണ ഉത്പാദനം കുറച്ചതും ഇന്ധനവില ഉയരാന്‍ ഇടയാക്കുന്നുണ്ട്.
Discussion about this post