ശബരിമല: ശബരിമലനട ഇന്ന് മകരവിളക്ക് ഉത്സവത്തിനായി തുറക്കും. വൈകുന്നേരം അഞ്ച് മണിക്കാണ് നട തുറക്കുക. ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി എകെ സുധീര്‍ നമ്പൂതിരി ശ്രീകോവില്‍ നട തുറന്ന് ദീപം തെളിക്കും.
മേല്‍ശാന്തി സുധീര്‍ നമ്പൂതിരി ആഴിയില്‍ അഗ്നി പകര്‍ന്നതിന് ശേഷം അയ്യപ്പ ഭക്തരെ പതിനെട്ടാം പടി കയറി ദര്‍ശനം നടത്താന്‍ അനുവദിക്കും. ഇന്ന് മറ്റ് വിശേഷ പൂജകള്‍ ഒന്നും ഉണ്ടാകില്ല. 2020 ജനുവരി 15 നാണ് മകരവിളക്ക്. പുലര്‍ച്ചെ 2.50 ന് മകര സംക്രമ പൂജ നടക്കും. വൈകുന്നേരം 6.30 നാണ് തിരുവാഭരണം ചാര്‍ത്തിയുള്ള ദീപാരാധന. തുടര്‍ന്ന് പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിയുന്നതിനായുള്ള കാത്തിരിപ്പ്. മകരവിളക്ക് ഉത്സവത്തിന് ശേഷം ശബരിമല നട ഇരുപത്തിയൊന്നിന് അടയ്ക്കു.
33 ലക്ഷത്തോളം തീര്‍ഥാടകരാണ് ശബരിമലയില്‍ ഈ മണ്ഡല കാലത്ത് ദര്‍ശനം നടത്തിയത്. ഇത്തവണ വരുമാനത്തിലും തീര്‍ത്ഥാടകരുടെ എണ്ണത്തിലും സര്‍വ്വകാല റെക്കോര്‍ഡ് ഉണ്ടാകുമെന്നാണ് ദേവസ്വം ബോര്‍ഡ് പ്രതീക്ഷിക്കുന്നത്.
Discussion about this post