തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തില്‍ കേരള ഗവര്‍ണര്‍ ആരിഫ് ഖാനെ പരസ്യ സംവാദത്തിന് വെല്ലുവിളിച്ച് ലോക്താന്ത്രിക് യുവ ജനതാദള്‍ സംസ്ഥാന പ്രസിഡന്റ് സലീം മടവൂര്‍. മാധ്യമപ്രവര്‍ത്തകരെ ഇത് റിപ്പോര്‍ട്ട് ചെയ്യാന്‍ അനുവദിക്കണമെന്ന നിബന്ധന വെച്ചാണ് സലീം മടവൂര്‍ ഗവര്‍ണ്ണറെ വെല്ലുവിളിച്ചത്.
പൗരത്വ നിയമത്തില്‍ ഇന്ത്യയിലെ പൗരന്‍മാര്‍ പേടിക്കേണ്ടതില്ല എന്ന നിലപാടാണ് ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സ്വീകരിച്ചിരുന്നത്. നിയമത്തില്‍ തുറന്ന ചര്‍ക്ക് തയ്യാറാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിച്ചായിരുന്നു സലീം മടവൂര്‍. ട്വിറ്ററിലൂടെയായിരുന്നു സലീം മടവൂരിന്റെ വെല്ലുവിളി. നേരത്തെ ഹരീഷ് വാസുദേവനും ഗവര്‍ണ്ണറെ വെല്ലുവിളിച്ചിരുന്നു.
‘ഗവര്‍ണര്‍ സാര്‍, സിഎഎയുമായി ബന്ധപ്പെട്ട് വാദപ്രതിവാദത്തിനും സംസാരത്തിനും ഞാന്‍ തയ്യാറാണ്. താങ്കള്‍ സമയം അനുവദിക്കുകയാണെങ്കില്‍ ഞാന്‍ എവിടെയും വരാന്‍ തയ്യാറാണ്. മാധ്യമപ്രവര്‍ത്തകരെ ഇത് റിപ്പോര്‍ട്ട് ചെയ്യാന്‍ അനുവദിക്കണമെന്ന നിബന്ധന മാത്രമേ എനിക്കുള്ളൂ,’ അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
@KeralaGovernor Governor Saab, I am ready for an argument or talk on CAA with you. If you provide time, I shall come wherever you mention. Only condition to allow press people to report
— saleem madavoor (@saleemmadavoor) December 29, 2019
Discussion about this post