തിരുവനന്തപുരം: 2020 മുതല്‍ എല്ലാതരത്തിലുമുള്ള എടിഎം കാര്‍ഡുകളും ഉപയോക്താക്കള്‍ക്ക് ഉപയോഗിക്കാനാകില്ലെന്ന് എസ്ബിഐ മുന്നറിയിപ്പ് നല്കി. 2020 ജനുവരി 1 മുതല്‍ പുതിയ കാര്‍ഡ് മാത്രമേ സ്വീകരിക്കൂകയുള്ളു.
മാഗ്നറ്റിക് സ്ട്രിപ് കാര്‍ഡുകള്‍ ഉടന്‍ തന്നെ ചിപ്, അല്ലെങ്കില്‍ പിന് അടിസ്ഥാനമായ എടിഎം കാര്‍ഡാക്കി മാറ്റണമെന്നാണ് നിര്‍ദ്ദേശം. ഡെബിറ്റ്, ക്രഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള സാമ്പത്തിക തട്ടിപ്പുകള്‍ വന്‍തോതില്‍ ഉയര്‍ന്നതാണ് കൂടുതല്‍ സുരക്ഷിതത്വം ഉറപ്പാക്കാന്‍ കാരണം. മാഗ്നറ്റിക് സ്ട്രിപ് കാര്‍ഡുകളില്‍ നിന്ന് പണം തട്ടിയ സംഭവങ്ങള്‍ മുന്‍പ് ലോകത്തെമ്പാടും ഉണ്ടായിരുന്നു. എന്നാല്‍ ചിപ് കാര്‍ഡുകള്‍ ഉപഭോക്താവിന്റെ പണത്തിന് കൂടുതല്‍ സുരക്ഷിതത്വം ഉറപ്പാക്കുന്നു.
ഡിസംബര്‍ 31 ന് ശേഷം എടിഎമ്മില്‍ നിന്നും മാഗ്നറ്റിക് സ്ട്രിപ് ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് പണം പിന്‍വലിക്കാനോ മറ്റ് ഇടപാടുകള്‍ നടത്താനുമാവില്ല. ഇന്റര്‍നെറ്റ് ബാങ്കിംഗ്, യോനോ ആപ്പ് എന്നിവ വഴിയോ ഹോം ബ്രാഞ്ചില്‍ നേരിട്ട് ചെന്നോ കാര്‍ഡ് മാറ്റാനാവും.
Discussion about this post