കോട്ടയം: വൈക്കത്തെ ഹോട്ടലുകളില്‍ നിന്ന് ആരോഗ്യ വകുപ്പ് പഴകിയ ആഹാരങ്ങള്‍ കണ്ടെത്തി. ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിലാണ് പത്ത് ഹോട്ടലുകളില്‍ നിന്ന് പഴകിയ ആഹാരം കണ്ടെത്തിയത്.
വൈക്കത്തഷ്ടമി നടക്കുന്നതിന് മുന്നോടിയായിട്ടാണ് ആരോഗ്യവകുപ്പ് വൈക്കത്തെ ഹോട്ടലുകളിലും ബേക്കറികളിലും പരിശോധന നടത്തിയത്. നഗരത്തിലെ പത്തോളം ഹോട്ടലുകളില്‍ നടത്തിയ പരിശോധനയിലാണ് പഴകിയ ആഹാര വസ്തുകള്‍ കണ്ടെത്തിയത്. ഇതിന് പുറമേ മായം ചേര്‍ത്ത ആഹാരവും കണ്ടെത്തിയിട്ടുണ്ട്.
ഹോട്ടലുകളില്‍ നിന്ന് മാസങ്ങള്‍ പഴക്കമുള്ള ഇറച്ചിയും മീനും വരെ കണ്ടെത്തിയിട്ടുണ്ട്. നഗരസഭയുടെ പരിധിയില്‍ വരുന്ന പഴം, പച്ചക്കറി കടകളിലും പരിശോധന നടന്നു. 50 മൈക്രോണില്‍ താഴെയുളള പ്ലാസ്റ്റിക്ക് വില്‍ക്കുന്ന കടകളിലും പരിശോധന ഉണ്ടായിരുന്നു. വൈക്കത്ത് അഷ്ടമിയുടെ ഭാഗമായി വരും ദിവസങ്ങളിലും ശക്തമായ പരിശോധന നടത്താനാണ് നഗരസഭ ആരോഗ്യ വകുപ്പിന്റെ തീരുമാനം.
Discussion about this post