തിരുവനന്തപുരം: ഇനി മദ്യക്കുപ്പികള്‍ പരിസരപ്രദേശങ്ങളില്‍ വലിച്ചെറിയേണ്ട. അത് എന്തുചെയ്യുമെന്ന ആശങ്കയും വേണ്ട. ഇനി മുതല്‍ ബിവറേജസ് ഷോപ്പുകളില്‍ മദ്യക്കുപ്പികള്‍ നമുക്ക് വില്‍ക്കാനാകും. ഒരു ഫുള്‍ ഗ്ലാസ് കുപ്പിക്ക് മൂന്ന് രൂപ ലഭിക്കും. പ്ലാസ്റ്റിക് കുപ്പിക്കാണെങ്കില്‍ ഒരു കിലോ എത്തിച്ചാല്‍ പതിനഞ്ച് രൂപയും ലഭിക്കും. ബിയര്‍കുപ്പിക്ക് ഒരു രൂപയും ലഭിക്കും. ഇന്നലെ ക്ലീന്‍ കേരള കമ്പനിയുമായി ബിവറേജസ് കേര്പ്പറേഷന് ഒപ്പിട്ട കരാന് പ്രകാരമാണ് പുതി നടപടി.
കേരളത്തില്‍ അടുത്ത മാസം ഒന്നുമുതല്‍ ഏര്‍പ്പെടുത്തുന്ന പ്ലാസ്റ്റിക് നിരോധനത്തിന്റെ ഭാഗമായാണ് പ്ലാസ്റ്റിക് കുപ്പികള്‍ വില്ക്കുന്നവര് തന്നെ അത് തിരിച്ചെടുക്കുകയും ചെയ്യുന്നത്.
തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നീ കേര്‍പ്പറേഷനുകളുടെ പരിധിക്കുള്ളിന്‍ നിന്നും കുപ്പികള്‍ ശേഖരിക്കുന്നതിനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. പിന്നീട് സംസ്ഥാന വ്യാപകമായി ഈ പദ്ധതി കൊണ്ടുവരും.
ബിവറേജസ് ഔട്ലറ്റുകള്, ക്ലീന്‍ കേരള കമ്പനി കേന്ദ്രങ്ങള്‍, കണ്‍സ്യൂമര്‍ഫെഡ് ഷോപ്പുകള്‍, കോര്‍പ്പറേഷന്റെ മാലിന്യ ശേഖരണ കേന്ദ്രങ്ങളിലും കുപ്പികള്‍ കൈമാറാവുന്നതാണ്. ക്ലിന് കേരളക്ക് നേരിട്ട് കുപ്പികള്‍ കൈമാറുന്നവര്‍ക്കാകും നിശ്ചയിച്ചിട്ടുള്ള വില ലഭിക്കുക.
വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ശേഖരിക്കുന്ന കുപ്പികള്‍ ബിവറേജസ് കേര്പ്പറേഷന് പരിശോധിച്ച് അഞ്ച് ദിവസത്തിനുള്ളില്‍ അംഗീകാരം നല്കിയാന് പുനഃചക്രമണ ഏജന്‍സിക്ക് കൈമാറും. അതേസമയം, പ്ലാസ്റ്റിക് ശേഖരിക്കുന്നതിനും തരംതിരിക്കുന്നതിനുമുള്ള ചെലവ് ക്ലീന്‍ കേരള കമ്പനിക്ക് ബിവറേജസ് കോര്പറേഷന് നല്‍കണം.
Discussion about this post