തൃശ്ശൂര്‍; തൃശ്ശൂര്‍ നഗരത്തെ ആഘോഷത്തിലാക്കി നഗരത്തിലൂടെ വലയം വെച്ച ബോണ്‍ നതാലെ. പതിനായിരത്തിലേറെ സാന്താക്ലോസ്മാരും 2000ത്തോളം മാലാഖമാരുമാണ് ബോണ്‍നതാലെ ഘോഷയാത്രയില്‍ അണിനിരന്നത്. ഇതിനു പുറമെ അയ്യായിരം പേര്‍ അണിനിരന്ന ഫ്ളാഷ് മോബും അരങ്ങേറിയിരുന്നു.
കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ്, കടകംപള്ളി സുരേന്ദ്രന്‍, കൃഷി മന്ത്രി വിഎസ് സുനില്‍ കുമാര്‍ ഉള്‍പ്പെടെ പ്രമുഖര്‍ ബോണ്‍ നതാലെയുടെ ഭാഗമായി. .
പൂരത്തിനും പുലിക്കളിക്കും ശേഷം തൃശ്ശൂരിലെ ഏറ്റവും വലിയ മറ്റൊരു ആഘോഷമാണ് ക്രിസ്മസിന്റെ ഭാഗമായുള്ള ബോണ്‍ നതാലെ ഘോഷയാത്ര. ഏറ്റവുമധികം സാന്താക്ലോസ്മാരുടെ ഒത്തുചേരലോടെ ആദ്യ ബോണ്‍ നതാലെ ഗിന്നസ് ബുക്കില്‍ ഇടംപിടിച്ചിരുന്നു.