തൃശ്ശൂര്‍: പുതുവര്‍ഷപ്പിറവിയ്ക്ക് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കുമ്പോള്‍, പുതുവര്‍ഷം മുതല്‍ തീയ്യതി എഴുതുമ്പോള്‍ വളരെ ശ്രദ്ധിക്കണമെന്നാണ് സോഷ്യല്‍മീഡിയയുടെ കണ്ടെത്തല്‍.
2020ല്‍ സ്വകാര്യ ആവശ്യങ്ങള്‍ക്കും മറ്റുമായി രേഖകളില്‍ തീയ്യതി എഴുതുമ്പോള്‍ ശ്രദ്ധിക്കണം എന്ന മുന്നറിയിപ്പാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. 2020ല്‍ ഒരു തീയ്യതി എഴുതുമ്പോള്‍ പൂര്‍ണമായ ഫോര്‍മാറ്റില്‍ എഴുതണം, ഒരിക്കലും ചുരുക്കി എഴുതാന്‍ ശ്രമിക്കരുത്. അത് വലിയ വിന വരുത്തിവയ്ക്കും.
കാരണം, 2020 നെ ചുരുക്കി എഴുതുമ്പോള്‍ അതില്‍ തിരുത്തല്‍ വരുത്താന്‍ ഏറെ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. ചുരുക്കി 01/01/20 എന്ന് മാത്രമായി എഴുതിയാല്‍, 31/01/2000 അല്ലെങ്കില്‍ 31/01/2099 ആക്കിമാറ്റാം എന്നാണ് സോഷ്യല്‍മീഡിയ പറയുന്നത്.
നടന്‍ അജുവര്‍ഗീസും ഈ കുറിപ്പ് പങ്കുവച്ചിട്ടുണ്ട്:
പുതുവര്‍ഷമായ 2020ല്‍ ഒരു തീയ്യതി എഴുതുമ്പോള്‍, നിങ്ങള്‍ അതിന്റെ പൂര്‍ണ്ണ ഫോര്‍മാറ്റില്‍ എഴുതണം, ഉദാ:-31/01/2020 എന്ന് എഴുതണം. 31/01/20 എന്ന് എഴുതരുത്,
കാരണം ആര്‍ക്കും ഇത് 31/01/2000 അല്ലെങ്കില്‍ 31/01/2099 എന്നതിലേക്ക് മാറ്റാം ഈ വര്‍ഷം മാത്രമേ ഈ പ്രശ്‌നം നിലനില്‍ക്കൂ.
അതിനാല്‍ ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കുക. രേഖകളില്‍ തീയ്യതി എഴുതുമ്പോള്‍ ശ്രദ്ധിക്കുക’-എന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന സന്ദേശം.
Discussion about this post