പുതിയ കേശവൻ മാമനായി വ്യാജവാർത്ത പ്രചരിപ്പിച്ച് തെറിവിളി കേട്ട് സെൻകുമാർ; ഇനിയും നാണംകെടണോ എന്ന് സോഷ്യൽമീഡിയ

തൃശ്ശൂർ: രാജ്യത്തിന്റെ ചരിത്രത്തെ കുറിച്ച് തന്നെ വ്യാജവാർത്ത പ്രചരിപ്പിച്ച് കേരള ജനതയ്ക്ക് മുന്നിൽ നാണംകെട്ട് മുൻ ഡിജിപി ടിപി സെൻകുമാർ. 1919ൽ പാകിസ്താനിലെ ദളിതർ സുരക്ഷിതരല്ലെന്ന് ഭരണഘടനാശിൽപ്പി അംബേദ്ക്കർ പറഞ്ഞിരുന്നുവെന്ന ഒരു അടിസ്ഥാനവുമില്ലാത്ത കള്ളം പരസ്യമായി വിളിച്ചുപറഞ്ഞാണ് സെൻകുമാർ പരിഹാസ്യനായിരിക്കുന്നത്. പാകിസ്താൻ എന്നൊരു ആശയം പോലും രൂപപ്പെടുന്നതിന് പതിറ്റാണ്ടുകൾക്ക് മുമ്പേ അംബേദ്കർ അവിടുത്തെ ദളിതരെ കണ്ടെത്തിയിരുന്നെന്ന സെൻകുമാർ വചനം രൂക്ഷ പരിഹാസത്തിനിടയാക്കിയിരിക്കുകയാണ്. പാകിസ്താനിൽ ദളിതർ സുരക്ഷിതരല്ലെന്നും അവർ ഇന്ത്യയിലേക്ക് വരേണ്ടിവരുമെന്നും അംബേദ്കർ പറഞ്ഞിരുന്നതായി ഒരു ആർഎസ്എസ് പ്രസിദ്ധീകരണത്തിൽ വന്ന കുറിപ്പ് പങ്കുവെച്ചു കൊണ്ടായിരുന്നു സെൻകുമാറിന്റെ വ്യാജപ്രചാരണം. പുതിയ ലിപിയിലുള്ള പത്രക്കുറിപ്പാണ് സെൻകുമാർ 100 വർഷം മുമ്പത്തെ എന്നും പറഞ്ഞ് പങ്കുവച്ചിരിക്കുന്നതെന്നും ശ്രദ്ധേയമാണ്. അതേസമയം, ഇന്നത്തെ പാകിസ്താനിലെ ലാഹോർ ആയിരുന്നു നൂറ് വർഷം മുമ്പ് ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ മുഖ്യസിരാകേന്ദ്രം. സെൻകുമാറിന്റെ കണക്ക് അനുസരിച്ചാണെങ്കിൽ 1919ലും 1920ലുമൊക്കെയാണ് അംബേദ്കർ ഇങ്ങനെ പറയേണ്ടത്. അന്ന് പാകിസ്താൻ വേണമെന്ന ആശയം പോലും രൂപപ്പെടാൻ ഒരു സാധ്യതയും ഇല്ല. ഈ കാലത്ത് അംബേദ്കർ പാകിസ്താനിലെ ദളിതരെ കണ്ടെത്തിയെന്ന വാദം പരിഹാസ്യമല്ലാതെ മറ്റെന്താണ്. 1947ലാണ് പാകിസ്താൻ രൂപം കൊള്ളുന്നതുപോലും.

ഒരു നൂറ്റാണ്ട് മുമ്പ് തൊട്ട് പാകിസ്താനിലെ ദളിതർ അവിടെ സുരക്ഷിതരായിരുന്നില്ലെന്ന് പറയുമ്പോൾ പാകിസ്താൻ എന്നാണ് രൂപീകരിക്കപ്പെട്ടത് എന്നെങ്കിലും ചിന്തിച്ച് വേണ്ടേ പറയാൻ എ്നനാണ് സോഷ്യൽമീഡിയ ചോദിക്കുന്നത്. അംബേദ്ക്കറുടെ പേരിൽ ഇങ്ങനൊരു കാര്യം പ്രചരിപ്പിക്കുമ്പോൾ അത്രയേറെ ചരിത്രമറിയാത്ത സാധാരണക്കാരെ തെറ്റിദ്ധരിപ്പിച്ച് സ്വന്തം പാളയത്തിലാക്കുക എന്നു മാത്രമാണ് സെൻകുമാർ എന്ന പുതിയ സംഘമിത്രം ചിന്തിച്ചിട്ടുണ്ടാവുക. എ ന്നാൽ ബോധമുള്ള മലയാളികൾക്ക് സെൻകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പൊങ്കാല നടത്തിയാണ് ഇതിനി മറുപടി നൽകിയത്. പുതിയ കേശവൻ മാമൻ എന്നാണ് സെൻകുമാറിനെ വിശേഷിപ്പിക്കുന്നത്. വ്യാജവാർത്തകൾ പ്രചരിപ്പിക്കൽ ആണല്ലോ കേശവൻ മാമമാരുടെ ജോലി.

സെൻകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ് പുറത്തു വന്നയുടൻ തന്നെ അദ്ദേഹത്തിനെതിരെ രൂക്ഷമായ വിമർശനവും പരിഹാസവുമാണ് സാമൂഹ്യമാധ്യമങ്ങളിൽ നിറഞ്ഞത്. നൂറു കൊല്ലം മുമ്പ്, അതായത് 1919ൽ പാക്കിസ്ഥാൻ എന്ന ഒരു സങ്കല്പം പോലും ഇല്ലെന്ന് ഈ മരപ്പാഴിനോട് ആരെങ്കിലും ഒന്നു പറഞ്ഞു കൊടുക്കുമോ? എന്നാണ് രാജാ ഹരിപ്രസാദ് എന്നയാൾ കുറിച്ചത്. 1919 ലാണ് റൗളത്ത് നിയമം കൊണ്ടുവന്നത്, അതേ വർഷമാണ് ജാലിയൻ വാലാബാഗിലെ കൂട്ടക്കൊല നടന്നത്. അന്ന് സ്വാതന്ത്ര്യസമരത്തിന്റെ ഒരു മുഖ്യകേന്ദ്രം ലാഹോറായിരുന്നു

അതേസമയം, വിമർശനങ്ങൾ ശക്തമാവുകയും തെളിവുകൾ എതിരാവുകയും ചെയ്തതോടെ തന്റെ കുറിപ്പിൽ ടിപി സെൻകുമാർ എഡിറ്റ് നടത്തിയിട്ടുണ്ട്.100 വർഷം മുമ്പ് അംബേദ്കർ പറഞ്ഞു, എന്നത് മാറ്റി 70 കൊല്ലം മുൻപ് അംബേദ്കർ പറഞ്ഞു എന്നാണ് സെൻകുമാർ എഡിറ്റ് ചെയ്തിരിക്കുന്നത്. കള്ളം കൈയ്യോടെ പിടിച്ചിട്ടും പോസ്റ്റ് ഡിലീറ്റ് ചെയ്യാതെ എഡിറ്റ് ചെയ്ത് വീണ്ടും വ്യാജവാർത്തയുമായി നിലകൊള്ളുന്ന സെൻകുമാറിന്റെ തൊലിക്കട്ടി അപാരമെന്നല്ലാതെ എന്ത് പറയാൻ.

Exit mobile version