കൊച്ചി: പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ചതിന് വിദേശ വനിതയോട് രാജ്യം വിടാന്‍ നിര്‍ദേശം. പൗരത്വ ഭേദഗതി നിയമത്തിനെതിരെ കൊച്ചിയില്‍ സംഘടിപ്പിച്ച പ്രതിഷേധ റാലിയില്‍ പങ്കെടുത്ത യാനേ ജോഹാന്‍സന്‍ എന്ന നോര്‍വീജിയന്‍ വനിതയോടാണ് രാജ്യം വിടാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. വിസ ചട്ടങ്ങള്‍ ലംഘിച്ചുവെന്ന് ചൂണ്ടിക്കാണിച്ചാണ് രാജ്യം വിടാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ഇവരെ ഇന്നലെ എഫ്ആര്‍ആര്‍ഒ വിളിച്ചു വരുത്തി ചോദ്യം ചെയ്തിരുന്നു. കലാസാസ്‌ക്കാരിക രംഗത്തെ പ്രമുഖര്‍ അടക്കം നിരവധി പേരാണ് പ്രതിഷേധ റാലിയില്‍ പങ്കെടുത്തത്. പ്രതിഷേധം സംബന്ധിച്ച് തന്റെ ഫേസ്ബുക്കില്‍ ഇക്കാര്യം ജോഹാന്‍സണ്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതിനെത്തുടര്‍ന്ന് അധികൃതര്‍ വിളിച്ചുവരുത്തി ഇന്ത്യ വിട്ട് പോകാന്‍ നിര്‍ദ്ദേശിച്ചത്.
ഇവര്‍ ടൂറിസ്റ്റ് വിസയിലാണ് ഇന്ത്യയിലെത്തിയതെന്നും ഈ വിസയിലെത്തിയവര്‍ പ്രതിഷേധ പ്രകടനങ്ങളില്‍ പങ്കെടുക്കാന്‍ പാടില്ലെന്നുമാണ് അധികൃതരുടെ വിശദീകരണം. അതില്‍ എത്രയും പെട്ടന്ന് തിരിച്ചുപോകണമെന്നും നിര്‍ദ്ദേശം നല്‍കി. ഇവര്‍ ഇന്ന് തന്നെ സ്വന്തം രാജ്യത്തേക്ക് മടങ്ങുമെന്നാണ് വിവരം.
Discussion about this post