തൃശ്ശൂര്‍: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഉയര്‍ന്നു വരുന്ന സംഘടിതവും അസംഘിടതവുമായപ്രക്ഷോഭങ്ങള്‍ക്ക് ലീഗ് പിന്തുണ കൊടുക്കുമെന്ന് കുഞ്ഞാലിക്കുട്ടി. പ്രതിഷേധ സമരങ്ങളെല്ലാം അടിച്ചമര്‍ത്താന്‍ കഴിയുമെന്നാണ് മോഡി സര്‍ക്കാര്‍ കരുതുന്നത്. എന്നാല്‍ അത് നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
പൗരത്വ ഭേദഗതി നിയമത്തിനെ എതിര്‍ക്കുന്ന ആരുമായും സഹകരിക്കുമെന്ന് കുഞ്ഞാലിക്കുട്ടി ആവര്‍ത്തിച്ചു. കേന്ദ്ര സര്‍ക്കാരിന് വിഷയത്തില്‍ പരസ്പര വിരുദ്ധമായി നിലപാടാണുള്ളത്. എന്നാല്‍ പൗരത്വ വിഷയത്തില്‍ ശരിയായ നിലപാട് വ്യക്തമാക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
നിയമത്തെ എതിര്‍ക്കുന്ന എന്‍ഡി.എയിലെ കക്ഷികളുമായി ചര്‍ച്ച നടത്തും. നിലവില്‍ ഉത്തര്‍പ്രദേശില്‍ ഭീകരവാഴ്ചയാണ് നടക്കുന്നതെന്നും പ്രതിഷേധ സമരങ്ങള്‍ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍ മനസ്സിലാക്കണം ദിനംപ്രതി പ്രതിഷേധം ശക്തമായിക്കൊണ്ടിരിക്കുകയാണെന്ന കാര്യമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.