വലയ സൂര്യഗ്രഹണത്തില്‍ ‘ഇരുട്ടിലായി’ മൂന്നാര്‍; കച്ചവട സ്ഥാപനങ്ങള്‍ വ്യാപാരം നടത്തിയത് വൈദ്യുതി വെളിച്ചത്തില്‍

പലരും ഫിലിം ഗ്ലാസുകള്‍ ഉപയോഗിച്ചാണ് സൂര്യനെ നോക്കിയത്.

മൂന്നാര്‍: വലയ സൂര്യഗ്രഹണം ഇരുട്ടിലാക്കിയത് മൂന്നാറിനെയാണ്. വ്യാഴാഴ്ച രാവിലെ 10 മണിയോടെയാണ് മൂന്നാറില്‍ സൂര്യഗ്രഹണത്തോടനുബന്ധിച്ച് മേഘങ്ങള്‍ കറുത്തിരുണ്ടു. ഇതോടെ നഗരം ഇരുട്ട് മൂടി. പല കച്ചവട സ്ഥാപനങ്ങളും വൈദ്യുതി വെളിച്ചത്തിലാണ് വ്യാപാരം നടത്തിയത്.

മറ്റ് സ്ഥലങ്ങളില്‍ വലയ സൂര്യഗ്രഹണം നേരില്‍ കാണുന്നതിന് സര്‍ക്കാര്‍ തലത്തില്‍ ചില സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നെങ്കിലും മൂന്നാറില്‍ ഉണ്ടായിരുന്നില്ല. പലരും ഫിലിം ഗ്ലാസുകള്‍ ഉപയോഗിച്ചാണ് സൂര്യനെ നോക്കിയത്.

ഇരുട്ട് മൂടി തുടങ്ങിയതിനാല്‍ സന്ദര്‍ശകര്‍ പലരും വൈകിയാണ് വിനോദസഞ്ചാരത്തിന് പുറപ്പെട്ടത്. നൂറ്റാണ്ടിലെ രണ്ടാമത്തെ വലയ സൂര്യഗ്രഹണമാണ് ഇന്ന് നടന്നത്. കാസര്‍കോട് ജില്ലയിലെ ചെറുവത്തൂരിലായിരുന്നു വലയ സൂര്യഗ്രഹണം ആദ്യമായി വ്യക്തമായി കാണാനായത്.

Exit mobile version