തിരുവനന്തപുരം: പ്രമുഖ ഹിന്ദുസ്ഥാനി സംഗീതജ്ഞന് മനോഹര്‍ കേസ്കറിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി മന്ത്രി എകെ ബാലന്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം അനുശോചനം രേഖപ്പെടുത്തിയത്. സംസ്ഥാന സര്‍ക്കാരിന്റെ സാംസ്കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവന്റെ നിര്‍വാഹക സമിതി അംഗവും കൂടിയാണ് മനോഹര്‍ കേസ്കര്‍.
ഭാരത് ഭവന്റെ പ്രാരംഭഘട്ടം മുതല്‍ ഇതുവരെയുള്ള പ്രവര്‍ത്തനത്തില്‍ അദ്ദേഹത്തിന്റെ സജീവ സാന്നിധ്യമുണ്ടായിരുന്നുവെന്ന് മന്ത്രി കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
സംസ്ഥാന സര്‍ക്കാരിന്റെ സാംസ്കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവന്റെ നിര്‍വാഹക സമിതി അംഗവും പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞനുമായ പ്രൊഫ. മനോഹര്‍ കേസ്കറിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു. ഭാരത് ഭവന്റെ പ്രാരംഭഘട്ടം മുതല്‍ ഇതുവരെയുള്ള പ്രവര്‍ത്തനത്തില്‍ അദ്ദേഹത്തിന്റെ സജീവ സാന്നിധ്യമുണ്ടായിരുന്നു. കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു
Discussion about this post