അപകടങ്ങള്‍ വര്‍ധിച്ച് വരുന്ന സാഹചര്യത്തിലാണ് ട്രാഫിക് നിയമങ്ങള്‍ കര്‍ശനമാക്കിയത്. എന്നാല്‍ പലരും ഇത് കൃത്വമായി പാലിക്കുന്നില്ല എന്നതാണ് വാസ്തവം. മിക്ക അപകടങ്ങളുടെയും പിന്നില്‍ അശ്രദ്ധ തന്നെയാണ്. ഇപ്പോള്‍ പുറത്തുന്ന അപകടത്തിന് പിന്നിലും അശ്രദ്ധ തന്നെയാണെന്നത് വ്യക്തമാണ്. കോട്ടക്കല്‍-മലപ്പുറം റോഡില്‍ വളവില്‍ കാറില്‍ നിന്നും കുട്ടി ഡോര്‍ തുറന്നു തെറിച്ചു വീഴുകയായിരുന്നു. വീണത് നേരെ ബസിന്റെ മുമ്പിലേക്ക്. ഭാഗ്യം കൊണ്ടാണ് കുട്ടി അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്.
കോട്ടക്കല്‍-മലപ്പുറം റോഡില്‍ പാറക്കോരിക്കും കുളത്തൂപറമ്പിനും ഇടയില്‍ വളവില്‍ വെച്ചാണ് അപകടം. വളവില്‍ എത്തിയപ്പോള്‍ ഡോര്‍ തുറന്ന് കുട്ടി റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. കാറിന്റെ പിന്‍ഡോര്‍ പൂര്‍ണ്ണമായും അടക്കാതിരുന്നതോ കുട്ടി തുറന്നതോ ആണ് അപകട കാരണം. തിരക്കുള്ള റോഡില്‍ ബസിന്റെ മുന്നിലേക്ക് വീണ കുട്ടി രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ടു മാത്രമാണ്.
വാഹനത്തില്‍ പിന്‍ സീറ്റിലിരിക്കുന്ന കുട്ടികള്‍ക്ക് ഡോര്‍ തുറക്കാന്‍ പറ്റാത്ത രീതിയില്‍ നിയന്ത്രിക്കുന്ന ചൈല്‍ഡ് ലോക്കുകള്‍ ഉപയോഗിച്ചാല്‍ ഇത്തരം അപകടങ്ങള്‍ തടയാനാകും. ഡോര്‍ ലോക്കിന്റെ സമീപത്തുള്ള ഈ സ്വിച്ച് ഓണ്‍ചെയ്താല്‍ പിന്നീട് വാഹനത്തിനുള്ളില്‍ നിന്ന് ഡോര്‍ തുറക്കാന്‍ സാധിക്കില്ല. കുട്ടികളെ ഒറ്റയ്ക്ക് പിന്‍സീറ്റില്‍ ഇരുത്തി യാത്ര ചെയ്യുമ്പോള്‍ തീര്‍ച്ചയായും ഉപയോഗിക്കേണ്ട സുരക്ഷ ഫീച്ചറാണ് ചൈല്‍ഡ് ലോക്ക്.