തിരുവനന്തപുരം: പൗരത്വ ഭേദഗതിയില്‍ പ്രതിഷേധിച്ച് രംഗത്തിറങ്ങിയ സിനിമാക്കാര്‍ക്ക് നേരെ ഭീഷണി ഉയര്‍ത്തി യുവമോര്‍ച്ചാ നേതാവ് സന്ദീപ് ജി വാര്യര്‍ രംഗത്ത് വന്നതാണ് ഇന്ന് വലിയ ചര്‍ച്ചയ്ക്ക് വഴിവെച്ചിരിക്കുന്നത്. സംഭവത്തില്‍ നേതാവിനെ ബിജെപി നേതൃത്വം തന്നെ രംഗത്ത് വന്നിരുന്നു. ഇപ്പോള്‍ ബിജെപി നേതാവ് ശോഭാ സുരേന്ദ്രനും തള്ളി പറഞ്ഞിരിക്കുകയാണ്.
സിനിമാക്കാര്‍ ഇന്‍കം ടാക്‌സ് അടക്കാതിരിക്കുന്നുണ്ടോ എന്ന് തനിക്കറിയില്ലെന്നാണ് നേതാവിന്റെ പക്ഷം. താന്‍ ആ പോസ്റ്റ് കണ്ടിട്ടില്ലെന്നും അവര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കേരളത്തില്‍ എത്ര സിനിമാക്കാര്‍ ഇന്‍കം ടാക്‌സ് അടക്കാത്തതുണ്ട് എന്ന് പരിശോധിക്കേണ്ട ബാധ്യത ബിജെപിക്കുള്ളതല്ലെന്നും അവര്‍ വിമര്‍ശിച്ചു. സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ മറ്റു വിഷയങ്ങളില്‍ പ്രതികരിക്കാതെ പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നത് എന്തിനാണെന്നും ശോഭാ സുരേന്ദ്രന്‍ ചോദിച്ചു.
ശോഭാ സുരേന്ദ്രന്റെ വാക്കുകള്‍;
ഞാന്‍ ആ സ്റ്റേറ്റ്‌മെന്റ് കണ്ടിട്ടില്ല. കേരളത്തില്‍ എത്ര സിനിമാക്കാര്‍ ഇന്‍കം ടാക്‌സ് അടക്കാത്തതുണ്ട് എന്ന് പരിശോധിക്കേണ്ട ബാധ്യത ബിജെപിക്കുള്ളതല്ല. ആ ബാധ്യത ഫെഫ്ക ചെയ്യട്ടെ. ആ ബാധ്യത അമ്മ ഏറ്റെടുക്കട്ടെ. നമ്മുടെ രാജ്യം ഡിമോണിറ്റൈസേഷനിലൂടെ മുന്നോട്ടു പോകുമ്പോള്‍ എല്ലാ പൗരന്മാരും ഇന്‍കം ടാക്‌സ് വെട്ടിപ്പ് നടത്താതെ അടക്കണമെന്ന അഭിപ്രായക്കാരിയാണ് ഞാന്‍. അതിന് സിനിമയെന്ന് വ്യത്യാസമില്ല, ബിസിനസെന്ന് വ്യത്യാസമില്ല.”
Discussion about this post