കണ്ണൂര്‍: നൂറ്റാണ്ടിലെ രണ്ടാമത്തെ വലയ സൂര്യഗ്രഹണം കണ്ട ആവേശത്തിലാണ് മലയാളികള്‍.
സംസ്ഥാനത്ത് കാസര്‍കോട് ജില്ലയിലെ ചെറുവത്തൂരിലാണ് വലയ സൂര്യഗ്രഹണം ആദ്യമായി വ്യക്തമായത്. ബാക്കിയുള്ള വടക്കന്‍ ജില്ലകളിലും സൂര്യഗ്രഹണം വ്യക്തമായി കാണാന്‍ സാധിച്ചു. അതേസമയം വയനാട്ടുകാര്‍ക്ക് ഇത്തവണ നിരാശപ്പെടേണ്ടി വന്നു. മൂടല്‍ മഞ്ഞും മഴമേഘങ്ങളുമാണ് വയനാട്ടിലെ ഗ്രഹണകാഴ്ചയ്ക്ക് മങ്ങലേല്‍പ്പിച്ചത്.
രാവിലെ 8.4നാണ് വലയ സൂര്യഗ്രഹണം ആരംഭിച്ചത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ സൂര്യഗ്രഹണം കാണാന്‍ ആയിരക്കണക്കിന് ആളുകളാണ് ഒത്തുകൂടിയത്. സംസ്ഥാനത്ത് വിപുലമായ ഒരുക്കങ്ങളാണ് ഒരുക്കിയിരുന്നത്.
തെക്കന്‍ കേരളത്തില്‍ തൃശ്ശൂര്‍ മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളില്‍ ഭാഗികമായാണ് വലയ സൂര്യഗ്രഹണം കാണാന്‍ സാധിച്ചത്. പതിനൊന്ന് മണിയോടെ സൂര്യഗ്രഹണം പൂര്‍ണ്ണമാവും. ചന്ദ്രന്‍ സൂര്യനും ഭൂമിക്കും ഇടയില്‍ വരുന്ന സമയത്ത് സൂര്യന്‍ പൂര്‍ണ്ണമായോ ഭാഗികമായോ മറക്കപ്പെടുന്ന പ്രതിഭാസത്തെയാണ് സൂഗ്രഹണം എന്ന് പറയുന്നത്.
Discussion about this post