കൊച്ചി: ആകാശത്ത് നടക്കുന്ന അപൂര്‍വ്വ ദൃശ്യവിസ്മയം കാണാന്‍ കാത്തിരിക്കുകയാണ് നിരവധി പേര്‍. കേരളത്തിലെ വടക്കന്‍ ജില്ലകളായ കാസര്‍കോട്, വയനാട്, കണ്ണൂര്‍, മലപ്പുറം ജില്ലകളില്‍ എല്ലായിടത്തും ഗ്രഹണം കാണാനാവും. പാലക്കാട് ജില്ലകളിലെ ചില മേഖലകളിലും പൂര്‍ണമായ കാഴ്ച കിട്ടും. മറ്റുജില്ലകളില്‍ ഗ്രഹണസമയത്ത് സൂര്യന്‍ ചെറിയ ചന്ദ്രക്കലപോലെയാകും. സംസ്ഥാനത്തെല്ലായിടത്തും സൂര്യന്റെ 8793
ചന്ദ്രന്‍ സൂര്യനും ഭൂമിക്കും ഇടയില്‍ വരുമ്പോള്‍ സൂര്യന്‍ ഭാഗമികമായോ പൂര്‍ണമായോ മറയപ്പെടുന്ന പ്രതിഭാസമാണ് സൂര്യഗ്രഹണം. സൂര്യഗ്രഹണത്തെ പൂര്‍ണസൂര്യഗ്രഹണം, ഭാഗിക സൂര്യഗ്രഹണം, വലയസൂര്യഗ്രഹണം, സങ്കരസൂര്യഗ്രഹണം എന്നിങ്ങനെ പലതായി തിരിക്കാം. ഭൂമിയില്‍ നിന്ന് നോക്കുമ്പോള്‍ ചന്ദ്രന്റെ കോണീയ വ്യാസം സൂര്യന്റേതിനേക്കാള്‍ ചെറുതാണെങ്കില്‍ ഗ്രഹണസമയത്ത് സൂര്യബിംബത്തിന്റെ ബാഹ്യഭാഗം ഒരു വലയംപോലെ ചന്ദ്രനുചുറ്റും കാണാനാകും. ഇത്തരം സൂര്യഗ്രഹണങ്ങളെയാണ് വലയ സൂര്യഗ്രഹണം എന്നു വിളിക്കുന്നത്.
കേരളത്തില്‍ വലയഗ്രഹണം അവസാനം കണ്ടത് 2010 ജനുവരി 15ന് തിരുവനന്തപുരത്താണ്. ഇനിയൊരു വലയ സൂര്യഗ്രഹണം കാണാന്‍ 2031 മേയ് 21 വരെ കാത്തിരിക്കണം.
സുരക്ഷിതമായി ഗ്രഹണം കാണാം:
- ഒരിക്കലും ഗ്രഹണം നഗ്നനേത്രങ്ങള്‍ കൊണ്ട് നോക്കരുത്. യുവി രശ്മികള്‍ ഭാഗികമായി കാഴ്ച നഷ്ടപ്പെടുത്തിയേക്കാം.
- കൂളിംഗ് ഗ്ലാസുകൊണ്ടോ എക്‌സറേ ഫിലിം കൊണ്ടോ സൂര്യനെ നോക്കരുത്.
- ബൈനോക്കുലര്‍, ടെലിസ്‌കോപ്പ്, മൊബൈല്‍ ക്യാമറ തുടങ്ങിയവയിലൂടെയൊന്നും സൂര്യഗ്രഹണം നേരിട്ട് കാണാന്‍ ശ്രമിക്കരുത്.
- ഇവയുടെ ലെന്‍സിന് മുന്നില്‍ സോളര്‍ ഫില്‍റ്റര്‍ ഘടിപ്പിച്ചിട്ടുണ്ടെങ്കില്‍ മാത്രമേ അത് ഉപയോഗിക്കാവൂ. ഇല്ലാത്തപക്ഷം കൂടുതല്‍ തകരാറുണ്ടാകും.
സാധാരണ സമയങ്ങളില്‍ സൂര്യനെ നേരിട്ട് നോക്കുന്നതുതന്നെ അപകടമാണ്. പക്ഷേ പ്രകാശത്തിലേക്ക് നോക്കുമ്പോള്‍ നമ്മള്‍ കണ്ണ് ചുളിക്കുകയോ ഇറുക്കിയടക്കുകയോ ചെയ്യുന്നതുകൊണ്ട് കൃഷ്ണമണി ചുരുങ്ങി റെറ്റിനയിലേക്ക് അള്‍ട്രാവയലറ്റ് കിരണങ്ങള്‍ കടക്കാതെ സംരക്ഷിക്കും. ഗ്രഹണസമയത്ത് സൂര്യന്റെ പ്രകാശം കുറഞ്ഞിരിക്കുന്നതിനാല്‍ കണ്ണിന്റെ മുന്‍ഭാഗത്തുള്ള ഈ രക്ഷാകവചം പ്രവര്‍ത്തിക്കില്ല. കണ്ണ് വികസിച്ചുതന്നെയിരിക്കും. ഈ സമയത്ത് യുവി.കിരണങ്ങള്‍ക്ക് നേരിട്ട് കണ്ണില്‍ പ്രവേശിക്കാനും തകരാറുണ്ടാക്കാനും കഴിയും. സ്ഥിരമായ കാഴ്ചാ പ്രശ്‌നമാണ് ഇതുണ്ടാക്കുക.
- സൂര്യനില്‍ നിന്ന് മുഖം തിരിച്ചശേഷമേ കണ്ണട വയ്ക്കുകയും എടുക്കുകയും ചെയ്യാവൂ. കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കണം. അവര്‍ക്ക് കൗതുകം കൂടുതലായതുകൊണ്ട് മാതാപിതാക്കളുടെ ശ്രദ്ധയില്‍പ്പെടാതെ സൂര്യനെ നോക്കാന്‍ ചിലപ്പോള്‍ ശ്രമിച്ചേക്കും.
Discussion about this post