പാലക്കാട്: ഉള്ളി വിലയില്‍ നട്ടംതിരിയുന്ന ജനങ്ങള്‍ക്ക് തലവേദനയായി വറ്റല്‍മുളകിന്റെ വിലയിലും വന്‍ വര്‍ധനവ്. മൊത്തവിപണിയില്‍ വറ്റല്മുളകിന് കിലോയ്ക്ക് 172 രൂപയാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടയില് ഒമ്പത് രൂപയാണ് വറ്റല്മുളകിന് കൂടിയത്. അതേസമയം സംസ്ഥാനത്തേക്ക് വറ്റല്‍മുളകിന്റെ വരവ് നിലച്ചതും സ്റ്റോക്ക് തീര്‍ന്നതുമാണു വിലകൂടാന്‍ കാരണം എന്നാണ് വ്യാപാരികള്‍ പറയുന്നത്.
വില വര്‍ധിച്ചതോടെ വറ്റല്‍മുളകിന്റെ വില്പനയും കുത്തനെ കുറഞ്ഞു. ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് വറ്റല്‍മുളക് എത്തുന്നത്. ഈ സംസ്ഥാനങ്ങളില്‍ പ്രളയം നാശം വിതച്ചതോടെ മുളകിന്റെ ഉല്പാദനവും മറ്റിടങ്ങളിലേക്കുള്ള വില്പനയും കുറഞ്ഞു.
ജനുവരി 15നു ശേഷം വറ്റല്‍മുളകിന്റെ വിളവെടുപ്പ് ആരംഭിക്കുന്നതോടെ വിപണിയിലെ ക്ഷാമം മാറുമെന്നും അതോടെ വില കുറയുമെന്നുമാണ് വ്യാപാരികളുടെ പ്രതീക്ഷ. ഇത്തവണ ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളില്‍ നല്ല വിളവ് ലഭിച്ചതിനാല്‍ കിലോയ്ക്ക് 20-30 രൂപ വരെ കുറയുമെന്നാണ് വ്യാപാരികളുടെ കണക്കുകൂട്ടല്‍.
Discussion about this post