കോഴിക്കോട്: കോഴിക്കോട് പന്തീരാങ്കാവില്‍ അലനും താഹയ്ക്കുമെതിരെയുള്ള യുഎപിഎ കേസ് കേന്ദ്രസര്‍ക്കാര്‍ എന്‍ഐഎയെ ഏല്‍പ്പിച്ചതിനെതിരെ സിപിഎം. കേസില്‍ വ്യക്തമായ അന്വേഷണവുമായി സംസ്ഥാന പോലീസ് മുന്നോട്ടുപോകുമ്പോഴാണ് അന്വേഷണം കേന്ദ്ര സര്‍ക്കാര്‍ എന്‍ഐഎയെ ഏല്‍പ്പിച്ചത്. സംസ്ഥാന സര്‍ക്കാരുമായി ആലോചന പോലും നടത്താതെയാണ് കേന്ദ്രം ഇടപെട്ടതെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.
ക്രമസമാധാനം സംസ്ഥാന സര്‍ക്കാരിന്റെ ചുമതലയായിരിക്കെ സംസ്ഥാന സര്‍ക്കാരുമായി ആലോചന പോലും നടത്താതെ കേസ് എന്‍ഐഎയെ ഏല്‍പ്പിച്ച കേന്ദ്ര സര്‍ക്കാരിന്റെ നടപടി പ്രതിഷേധാര്‍ഹമാണ്. ഫെഡറല്‍ സംവിധാനത്തെ ദുര്‍ബലപ്പെടുത്താന്‍ മാത്രമേ ഇത് സഹായിക്കുകയുള്ളൂവെന്നും പ്രസ്താവനയിലൂടെ അറിയിച്ചു.
പൗരത്വനിയമഭേദഗതിയില്‍ കാണിച്ച ആര്‍ജവം സര്‍ക്കാര്‍ യുഎപിഎ വിഷയത്തിലും കാട്ടണമെന്ന് സിപിഎ നേതാവ് കാനം രാജേന്ദ്രന്‍ കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു. പന്തീരങ്കാവ് യുഎപിഎ കേസില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി അലന്‍ ഷുഹൈബിന്റെ മാതാവ് സബിത ശേഖറും കഴിഞ്ഞദിവസം രംഗത്തെത്തി.
സംസ്ഥാന ഭരണകൂടം യുഎപിഎ കേസില്‍ ഇരട്ടത്താപ്പ് കാട്ടുകയാണെന്നും അലനെ മാവോയിസ്റ്റാക്കി ജയിലിലടച്ച് എന്‍ഐഎയ്ക്ക് കൈമാറുകയാണ് ഭരണകൂടം ചെയ്തതെന്നും സബിത ശേഖര്‍ ആരോപിച്ചിരുന്നു.
Discussion about this post