തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച് ലോങ് മാര്‍ച്ചില്‍ പങ്കെടുത്തതിന്റെ പേരില്‍ സിനിമാ താരങ്ങള്‍ക്ക് ഭീഷണിയുമായി യുവമോര്‍ച്ചാ നേതാവ് സന്ദീപ് വാര്യര്‍ രംഗത്ത് വന്നിരുന്നു. പിന്നാലെ കുമ്മനം രാജശേഖരനും വിമര്‍ശനവുമായി എത്തിയിരുന്നു. ഇതിനെതിരെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് പിഎ മുഹമ്മദ് റിയാസ്.
ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം വിമര്‍ശനം തൊടുത്തത്. എന്‍ഫോഴ്സ്മെന്റിനെയും, സിബിഐയെയും, പോലീസിന്റെയും പട്ടാളത്തിന്റെയും തോക്കുകളും കാണിച്ച് എതിര് ശബ്ദത്തെ അടിച്ചമര്‍ത്താമെന്ന് ഭീഷണിപ്പെടുത്തുന്ന ‘അല്പ്പന്മാരെ’, ഞങ്ങള്‍ ബ്രിട്ടീഷ് കാരുടെ ഷൂ നക്കിയവരുടെ പിന്മുറക്കാരല്ലെന്ന് അദ്ദേഹം തുറന്നടിച്ചു. തൂക്കുമരത്തില്‍ കയറുമ്പോള്‍ ഇങ്കിലാബ് വിളിച്ച പോരാളികളുടെ പിന്മുറക്കാരാണെന്നും മുഹമ്മദ് റിയാസ് ഓര്‍മ്മിപ്പിച്ചു.
മുന്‍പിലുള്ള മൈക്കും ജനക്കൂട്ടവും കണ്ട് രാഷ്ട്രീയ പ്രസ്താവനകള്‍ നടത്തുന്ന സിനിമാക്കാര്, പ്രത്യേകിച്ച് നടിമാര്‍ അച്ഛനോ സഹോദരനോ സെക്രട്ടറിയോ കൃത്യമായ ഇടവേളകളില്‍ ആദായ നികുതി അടയ്ക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും അല്ലാത്ത പക്ഷം നകുതി വെട്ടിപ്പ് കൈയ്യോടെ പിടിച്ചാല്‍ പൊളിറ്റിക്കല്‍ വെണ്ടേ എന്നു പറഞ്ഞ് കണ്ണീരൊഴുക്കേണ്ടി വരുമെന്നുമായിരുന്നു യുവമോര്‍ച്ചാ നേതാവ് സന്ദീപ് വാര്യരുടെ ഭീഷണി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
എന്‍ഫോഴ്സ്മെന്റിനെയും, സിബിഐയെയും, പോലീസിന്റെയും പട്ടാളത്തിന്റെയും തോക്കുകളും കാണിച്ച് എതിര് ശബ്ദത്തെ അടിച്ചമര്‍ത്താമെന്ന് ഭീഷണിപ്പെടുത്തുന്ന ‘അല്പ്പന്മാരെ’, ഞങ്ങള്‍ ബ്രിട്ടീഷ് കാരുടെ ഷൂ നക്കിയവരുടെ പിന്മുറക്കാരല്ല, തൂക്കുമരത്തില്‍ കയറുമ്പോള്‍ ഇങ്കിലാബ് വിളിച്ച പോരാളികളുടെ പിന്മുറക്കാരാണ്…
Discussion about this post