തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിയില്‍ പ്രതിഷേധം അറിയിച്ച് കൊച്ചിയില്‍ നടത്തിയ ലോങ് മാര്‍ച്ചില്‍ സിനിമാ മേഖലയില്‍ നിന്ന് നിരവധി പ്രമുഖരാണ് പങ്കെടുത്തത്. ഷെയ്ന് നിഗം, നിമിഷ സജയന്, റിമ കല്ലിങ്കല്‍, ആഷിക് അബു, രഞ്ജിനി ഹരിദാസ്, കമല്‍ തുടങ്ങി നിരവധി പേരാണ് രംഗത്തെത്തിയത്. ഇപ്പോള്‍ ഇവരെയെല്ലാം വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബിജെപി നേതാവ് കുമ്മനം രാജശേഖരന്.
സമരം ചെയ്യുന്ന സിനിമ നടന്മാര്ക്കും നടിമാര്‍ക്കും കപട രാജ്യസ്നേഹമാണെന്ന് അദ്ദേഹം വിമര്‍ശിച്ചു. തിരുവനന്തപുരത്ത് മാധ്യമങ്ങോള് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യസ്നേഹമില്ലാത്തവരാണ് സമരത്തിനിറങ്ങുന്നത്. കേരളത്തില്‍ സര്‍ക്കാരും പ്രതിപക്ഷവും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്നും കുമ്മനം കുറ്റപ്പെടുത്തി.
നിയമം നടപ്പിലാക്കാന്‍ സര്‍ക്കാരിന് ഭരണഘടന ബാധ്യതയുണ്ട്. ശബരിമല വിധി നടപ്പിലാക്കാന്‍ ഭരണഘടന ബാധ്യത പറഞ്ഞ പിണറായി പാര്‍ലമെന്റ് പാസാക്കിയ നിയമം എന്തുകൊണ്ട് നടപ്പിലാക്കുന്നില്ലയെന്നും കുമ്മനം ചോദിക്കുന്നു. കഴിഞ്ഞ ദിവസമാണ് പൗരത്വ ഭേദഗതിയില്‍ പ്രതിഷേധിച്ച് കൊച്ചിയില്‍ ലോങ് മാര്‍ച്ച് നടത്തിയത്. നിയമത്തിനെതിരെ താരങ്ങളും പരസ്യമായി സംസാരിച്ചിരുന്നു. ഒരു മതത്തെ മാറ്റി നിര്‍ത്തി കൊണ്ടുള്ളതിനെ അംഗീകരിക്കാനാവില്ലെന്നായിരുന്നു താരങ്ങളുടെ പക്ഷം. ഇതിനെതിരെയാണ് ഇപ്പോള്‍ കുമ്മനം രാജശേഖരന്റെ വിമര്‍ശനം.
Discussion about this post