കോഴിക്കോട്: അക്രമങ്ങള്‍ ഉണ്ടാകുമ്പോള്‍ സ്വാഭാവികമായും വെടിവെപ്പുമുണ്ടാകുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. ഒരു പണിയുമില്ലാത്തവരും രാവിലെ തന്നെ എഴുന്നേറ്റ് മുദ്രാവാക്യം വിളിക്കാന്‍ തോന്നുന്നവരുമാണ് പ്രക്ഷോഭത്തിലുള്ളതെന്നും മുരളീധരന്‍ വ്യക്തമാക്കി.
പൗരത്വ നിയമത്തില്‍ ഇനി യാതൊരു ചര്‍ച്ചയുമില്ലെന്നും മുരളീധരന്‍ പറഞ്ഞു. അതേസമയം കോഴിക്കോട് നെഹ്‌റു യുവകേന്ദ്രയുടെ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ മുരളീധരന് നേരെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മന്ത്രിക്കെതിരെ മുദ്രാവാക്യം വിളിക്കുകയും കരിങ്കൊടി കാണിക്കുകയും ചെയ്തു.
പരിപാടി നടന്നുകൊണ്ടിരിക്കെയാണ് ഹാളിലേയ്ക്ക് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയത്. ഇവരെ ഉടന്‍തന്നെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ശേഷം വി മുരളീധരന്‍ പ്രസംഗം തുടരുകയായിരുന്നു.
Discussion about this post