കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തില്‍ അടങ്ങാതെ പ്രതിഷേധം. കേന്ദ്ര വിദേശ സഹകാര്യ മന്ത്രി വി മുരളീധരനു നേരെ കരിങ്കൊടി കാണിച്ച് പ്രതിഷേധം അറിയിച്ചിരിക്കുകയാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍. കോഴിക്കോട് നെഹ്റു യുവകേന്ദ്രയുടെ പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു പ്രതിഷേധ പ്രകടനം നടത്തിയത്.
പരിപാടി നടന്നുകൊണ്ടിരിക്കെ ഹാളിലേയ്ക്ക് ഓടിയെത്തിയ എസ്എഫ്ഐ പ്രവര്‍ത്തകര്‍ മന്ത്രിക്കെതിരെ മുദ്രാവാക്യം വിളിക്കുകയും കരിങ്കൊടി കാണിക്കുകയുമായിരുന്നു. ഇവരെ ഉടന്‍തന്നെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ശേഷം വി മുരളീധരന്‍ പ്രസംഗം തുടരുകയായിരുന്നു.
പരിപാടിക്ക് എത്തുന്നതിനു മുന്‍പ് വി മുരളീധരന്‍ പൗരത്വ നിയമവുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചിരുന്നു. കേരളത്തില്‍ സമരം നടത്തുന്നവരോട് ഏതെങ്കിലും തരത്തിലുള്ള ചര്‍ച്ചകള്‍ക്ക് തയ്യാറാണോ എന്ന ചോദ്യത്തിന്, അത്തരമൊരു ചര്‍ച്ചയുടെ ആവശ്യമില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു.