ഇടുക്കി: പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാനത്ത് യൂത്ത് ലീഗ് പ്രതിഷേധം തുടരുന്നു. ഇടുക്കിയിലും, കാസര്‍ക്കോടും, പാലക്കാടുമെല്ലാം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പ്രതിഷേധം ശക്തമാക്കിയ കാഴ്ചയാണ് കണ്ടുവരുന്നത്. ഇടുക്കിയില്‍ ബിഎസ്എന്‍എല്‍ ഓഫീസാണ് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ഉപരോധിക്കുന്നത്.
കാസര്‍കോട് ഹെഡ് പോസ്റ്റോഫീസ് വളഞ്ഞായിരുന്നു യൂത്ത് ലീഗിന്റെ പ്രതിഷേധം. മുദ്രാവാക്യങ്ങളുയര്‍ത്തി പ്രതിഷേധിച്ച യൂത്ത് ലീഗ് പ്രവര്‍ത്തരും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.
ഒറ്റപ്പാലത്തും യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പോസ്റ്റ് ഓഫീസ് ഉപരോധിക്കുകയാണ്. രാജ്യമെങ്ങും പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം ആളിക്കത്തുകയാണ്.
Discussion about this post