കണ്ണൂര്‍: കണ്ണൂരില്‍ വിവാഹ പാര്‍ട്ടിക്കെത്തിയ ആളുകളുടെ കാറുകള്‍ അടിച്ചു തകര്‍ത്തു. ചെങ്ങളായി സ്വദേശി അബ്ദുല്‍ ഫത്താഹിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാറുകളാണ് തകര്‍ത്തത്. മൊത്തം ആറ് വണ്ടികള്‍ അടിച്ചു തകര്ത്തതായണ് പുറത്തുവന്ന റിപ്പോര്‍ട്ട്. സംഭവത്തില്‍ ഒരാളെ പോലീസ് പിടികൂടി.
കണ്ണൂര്‍ ചെങ്ങളായിയിലാണ് സംഭവം. വിവാഹ ചടങ്ങിനെത്തിയ ആളുകളുടെ ആറ് കാറുകളാണ് ഇത്തരത്തില്‍ തകര്‍ത്തത്. കാറിന്റെ ചില്ല് പൂര്‍ണ്ണമായും തകര്‍ത്ത നിലയിലാണ്. സംഭവത്തില്‍ ചക്കരക്കല്‍ സ്വദേശി റഫീഖിനെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്.
റഫീഖിന് മനസികസ്വാസ്ഥ്യം ഉള്ളതായി പോലീസ് പറയുന്നു. ലക്ഷങ്ങളുടെ നഷ്ടമാണ് ഇയാളുടെ ആക്രമണത്തില്‍ ഉണ്ടായത്. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
Discussion about this post